ADVERTISEMENT

മുംബൈ∙ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് വധഭീഷണി നേരിടുന്ന ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സുരക്ഷ മുംബൈ പൊലീസ് കൂട്ടി. നടൻ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്സി അപാർട്മെന്റ്സിന് മുന്നിൽ ആരാധകർ ഒത്തുകൂടുന്നത് പൊലീസ് വിലക്കി. സൽമാന്റെ ഓഫിസും ഇൗ കെട്ടിടത്തിലാണ്. 

പൊലീസ് കനത്ത സുരക്ഷയാണ് താരത്തിന് ഒരുക്കിയിരിക്കുന്നത്. 2 അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർമാരും 8 മുതൽ 10 വരെ  കോൺസ്റ്റബിൾമാരും അടങ്ങുന്ന സംഘത്തെയാണ് പുതിയതായി നിയമിച്ചിരിക്കുന്നത്. സൽമാന്റെ സ്വകാര്യ സുരക്ഷാസംഘത്തിനു പുറമേയാണിത്. 

ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്ന് സൽമാൻ ഖാന് കഴിഞ്ഞ ദിവസം ഇ–മെയിലിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് ലോറൻസിനും സഹായി ഗോൾഡി ബ്രാറിനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. അതിനു പിന്നാലെയാണ് ഇപ്പോൾ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com