ADVERTISEMENT

മുംബൈ∙  പശ്ചിമ റെയിൽവേ പാതയിൽ വിരാറിനും ഡഹാണുവിനുമിടയിൽ 15 കോച്ചുകളുള്ള ലോക്കൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ആവശ്യം. നിലവിൽ 12 കോച്ചുകൾ ഉള്ള ലോക്കൽ ട്രെയിനുകളും മെമു പാസഞ്ചർ ട്രെയിനുകളും ഈ റൂട്ടിൽ ഓടുന്നുണ്ട്. എന്നാൽ യാത്രക്കാരുടെ തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ 15 കോച്ചുകൾ ഉള്ള ലോക്കൽ  ട്രെയിനുകൾ അനുവദിക്കണമെന്നാണ് ആവശ്യം.

ഇതു സംബന്ധിച്ച നിവേദനം പാസഞ്ചർ അസോസിയേഷനുകൾ  പശ്ചിമ റെയിൽവേ അധികൃതർക്കു നൽകിയിട്ടുണ്ട്. നിലവിൽ ചർച്ച്ഗേറ്റ് മുതൽ വിരാർ വരെ 15 കോച്ചുകളുള്ള ലോക്കൽ ട്രെയിനുകൾ ഉണ്ട്.12 കോച്ച് ട്രെയിനിനെ അപേക്ഷിച്ച് 15 കോച്ച് ട്രെയിനിൽ 25% യാത്രക്കാരെ അധികം ഉൾക്കൊള്ളാനാകും.  

വിരാറിനും ഡഹാണുവിനുമിടയിൽ ഇടയിലുള്ള 63 കിലോമീറ്റർ പാത നാലു വരിയാക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്.  ഇതിന്റെ ഭാഗമായി, ചില സ്റ്റേഷനുകളിൽ പുതിയ പ്ലാറ്റ്‌ഫോമുകൾ  നിർമിക്കുകയും പാലങ്ങൾ വീതി കൂട്ടുകയും ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പുതിയ റെയിൽവേ ബജറ്റിൽ 650 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. 2025ഓടെ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

വികസനത്തിലേക്ക് ചൂളംവിളിച്ച്

∙ രാജഗോപാലൻ നായർ, വസായ് ഫാക്ടറി ജോലിക്കാർക്ക് പ്രയോജനം

പാൽഘർ ജില്ല രൂപീകരിച്ചതോടെ വിരാറിനും ഡഹാണുവിനും മധ്യേയുള്ള പ്രദേശങ്ങൾ വികസന പാതയിലാണ്. കുറഞ്ഞ വിലയ്ക്ക് ഫ്ലാറ്റുകൾ ലഭിക്കുന്നതിനാൽ ഈ മേഖലകളിലേക്ക് കുടിയേറ്റം കൂടിയിട്ടുണ്ട്. ഇതുകാരണം ഡഹാണുവിലേക്കുള്ള ലോക്കൽ ട്രെയിനുകളിൽ എപ്പോഴും വലിയ തിരക്കാണ്. 15 കോച്ചുള്ള ലോക്കൽ ട്രെയിനുകൾ വന്നാൽ ഈ മേഖലയിലെ യാത്രക്കാർക്ക് ആശ്വാസമാകും.

∙ ശ്രീനിവാസ്, പ്രസിഡന്റ്, താരാപുർ മലയാളി സമാജം

പാൽഘർ, ബോയ്സർ സ്റ്റേഷനുകളിൽ നിന്നു ലോക്കൽ ട്രെയിനുകളിൽ കയറുന്ന ഭൂരിഭാഗം യാത്രക്കാർക്കും സീറ്റ് ലഭിക്കാറില്ല.15 കോച്ച് ട്രെയിൻ ഓടിത്തുടങ്ങിയാൽ ബോയ്സർ- താരാപുർ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന ഒട്ടേറെ പേർക്ക് ഉപകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com