ADVERTISEMENT

മുംബൈ‌∙  നിർദിഷ്ട കൊളാബ-സീപ്‌സ് മെട്രോ 3 പാതയുടെ ആരേ കോളനിക്കും ബാന്ദ്ര-കുർള കോംപ്ലക്‌സിനും(ബികെസി) ഇടയിലുള്ള ആദ്യ ഘട്ടത്തിൽ അടുത്ത വർഷമാദ്യം സർവീസ് ആരംഭിച്ചേക്കും. ആരേ കോളനിയിലെ കാർ ഷെഡ് നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഡിസംബറിനകം ഇത് പൂർത്തിയാക്കിയാൽ ജനുവരിയിൽ സർവീസ് തുടങ്ങാം.  ബികെസിക്കും കൊളാബയ്ക്കും ഇടയിലുള്ള രണ്ടാം ഘട്ടത്തിന്റെ നിർമാണം അടുത്ത വർഷം പകുതിയോടെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. 

മൂന്നു മാസത്തിനകം പാതയിലേക്കുള്ള 9 ട്രെയിനുകൾ കൂടി എത്തുമെന്ന് മുംബൈ മെട്രോ റെയിൽ കോർപറേഷൻ (എംഎംആർസിഎൽ)  അധികൃതർ  അറിയിച്ചു. ഓരോന്നിനും 8 കോച്ച് വീതം ഉണ്ടാകും. നേരത്തെ എത്തിയ രണ്ടു ട്രെയിനുകൾ 65 കിലോമീറ്റർ വേഗത്തിൽപരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. 

33.5 കിലോമീറ്റർ നീളമുള്ള ഭൂഗർഭ പാതയിൽ 27 സ്റ്റേഷനുകളുണ്ട്. ഭരണസിരാകേന്ദ്രമായ മന്ത്രാലയം, കോർപറേറ്റ് ഓഫിസുകളുടെ തട്ടകമായ  ബികെസി, അന്ധേരിയിലെ എംഐഡിസി മേഖല എന്നിവയെ  ബന്ധിപ്പിക്കുന്ന പാത ഒട്ടേറെ പേർക്ക് ഉപകരിക്കും.  മുംബൈ വിമാനത്താവളത്തിന്റെ ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിലും പാതയ്ക്ക് സ്റ്റോപ്പുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com