ADVERTISEMENT

മുംബൈ ∙ കുർള എൽടിടിയിൽ നിന്നു കൊങ്കൺ പാത വഴി കന്യാകുമാരിയിലേക്കും തിരിച്ചും പ്രഖ്യാപിച്ച അവധിക്കാല സ്പെഷൽ ട്രെയിനിൽ ബുക്കിങ് തിരക്ക്. റിസർവേഷൻ ആരംഭിച്ച ഇന്നലെത്തന്നെ നൂറുകണക്കിനു പേർ ടിക്കറ്റെടുത്തു. ഇൗ മാസം 27ന് തേഡ് എസിയിൽ വെയിറ്റ് ലിസ്റ്റായി. മേയ് നാലിന് തേഡ് എസിയിൽ ആർഎസി ആയി. ഇൗ രണ്ടു ദിവസങ്ങളിൽ സെക്കൻഡ് എസിയിലും ആർഎസിയാണ് നില. ഇത് ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും തേഡ് എസി, സെക്കൻഡ് എസി,  സ്‌ലീപ്പർ ക്ലാസുകളിൽ കൺഫേംഡ് ടിക്കറ്റ് ലഭ്യമാണ്. 

ഏപ്രിൽ ആറ് മുതൽ ജൂൺ ഒന്നുവരെ വ്യാഴാഴ്ചകളിൽ വൈകിട്ട് നാലിന് ട്രെയിൻ എൽടിടിയിൽ നിന്നു പുറപ്പെടും. പിറ്റേന്നു രാത്രി 11.20ന് കന്യാകുമാരിയിൽ എത്തും. 8 മുതൽ ജൂൺ മൂന്ന് വരെ കന്യാകുമാരിയിൽ നിന്ന് ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 2.15ന് പുറപ്പെട്ട് ഞായറാഴ്ച രാത്രി 9.50ന് എൽടിടിയിൽ എത്തും.

താനെ, പൻവേൽ, റോഹ, ചിപ്ലുൺ, രത്നഗിരി തുടങ്ങി മുംബൈ–കൊങ്കൺ മേഖലകളിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ് ഉണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഒരു സെക്കൻഡ് എസി കോച്ചും 3 തേഡ് എസി കോച്ചുകളും 8 സ്‌ലീപ്പർ കോച്ചുകളും 3 ജനറൽ കോച്ചുകളും അടങ്ങുന്നതാണ് ട്രെയിൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com