മുംബൈ ∙ നാഗ്പുർ– മുംൈബ സമൃദ്ധി എക്സ്പ്രസ് വേയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മൂന്നു പേർ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ യാത്രക്കാരിൽ ഒരാൾ തെറിച്ച് റോഡിൽ വീണും മറ്റു രണ്ടു പേർ കാറിനു തീപിടിച്ചുമാണ് മരിച്ചത്. കാറിനകത്തെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു.
വാഹനത്തിൽ കുപ്പിയിൽ ഡീസൽ സൂക്ഷിച്ചിരുന്നതാണ് പെട്ടെന്നു തീ പടരാൻ കാരണമായതെന്നു പൊലീസ് പറഞ്ഞു. ബുൽഡാന ജില്ലയിൽ ഇന്നലെ പുലർച്ചെ അഞ്ചരയ്ക്കാണ് അപകടം. അമിതവേഗത്തിലായിരുന്നു വാഹനം.കഴിഞ്ഞ ഡിസംബറിൽ തുറന്ന എക്സ്പ്രസ് വേയിൽ അപകടം തുടർക്കഥയാകുകയാണ്. ഇതുവരെ 39 പേരാണ് എക്സ്പ്രസ് വേയിലെ അപകടങ്ങളിൽ മരിച്ചത്. 143 പേർക്കു പരുക്കേറ്റു. ബുധനാഴ്ചയും ഡിവൈഡറിൽ കാർ ഇടിച്ച് 4 പേർ മരിച്ചിരുന്നു.