ADVERTISEMENT

മുംബൈ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ  ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നതായി ആരോഗ്യ വിഭാഗം. മുൻ വർഷത്തെക്കാൾ 50 ശതമാനം വർധനയാണ് പനിബാധിതരുടെ എണ്ണത്തിലുണ്ടായത്. മേയ് 31 വരെ 1237 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതേ കാലയളവിൽ മുൻവർഷം 807 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.  

ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത് മുംബൈ കോർപറേഷനാണ്. മുംബൈ(355), നാസിക് (88), സാംഗ്ലി( 72) എന്നിങ്ങനെയാണ് കോർപറേഷനുകളിലെ കണക്ക്. ജില്ലകളെടുത്താൽ പാൽഘറിലാണ് കൂടുതൽ പേർ ചികിത്സ തേടിയത്. പാൽഘർ (112) കോലാപുർ (690 )നന്ദേഡ് (35) എന്നിങ്ങനെയാണ് കണക്ക്.

ജനുവരി മുതൽ ഉണ്ടാകുന്ന ഇടവിട്ടുള്ള മഴയാണ് ഡെങ്കിപ്പനി വർധിക്കാൻ  കാരണമായി അധികൃതർ പറയുന്നത്.  മലേറിയ പോലെയുള്ള പകർച്ചവ്യാധികൾ കുറയുമ്പോഴും ഡെങ്കിപ്പനി പടർന്നുപിടിക്കുന്നത് ആരോഗ്യ വിഭാഗത്തെയും ആശങ്കയിലാക്കുന്നുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുതെന്നും അധികൃതർ ഓർമിപ്പിക്കുന്നു.

വ്യക്തിശുചിത്വത്തിനൊപ്പം പരിസരശുചിത്വവും പ്രധാനമാണ്.ജൂൺ മൂന്നാം വാരത്തോടെ സംസ്ഥാനത്ത് കാലവർഷം എത്തുമെന്നാണ് സൂചന. മഴ ശക്തി പ്രാപിക്കുന്നതോടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നും മുൻകരുതലുകൾ എടുക്കണമെന്നും നിർദേശവും ഉണ്ട്.

ഡെങ്കിപ്പനി ലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി , കടുത്ത തലവേദന, കണ്ണുകൾക്ക്  പിന്നിലും സന്ധികൾക്കും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ്  തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com