മുംബൈ ∙ അഹമ്മദാബാദിൽ നിന്ന് മംഗളൂരുവിലേക്കും തിരിച്ചുമായി പ്രതിവാര സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. 9 മുതൽ മൂന്നു വെള്ളിയാഴ്ചകളിലാണ് അഹമ്മദാബാദിൽ നിന്നുള്ള സർവീസ്. 10 മുതൽ മൂന്ന് ശനിയാഴ്ചകളിലാണ് മംഗളൂരുവിൽ നിന്നുള്ള മടക്കസർവീസ്.
അഹമ്മദാബാദ് – മംഗളൂരു (09424)
ഇൗ മാസം 9, 16, 23 തീയതികളിലാണ് അഹമ്മദാബാദിൽ നിന്നുള്ള സർവീസ്. വെള്ളിയാഴ്ചകളിൽ വൈകിട്ട് 4ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ചകളിൽ രാത്രി 7.40നു മംഗളൂരുവിൽ എത്തും.
മംഗളൂരു– അഹമ്മദാബാദ് (09423)
10, 17, 24 തീയതികളിലാണ് മംഗളൂരുവിൽ നിന്നുള്ള സർവീസ്. രാത്രി 9.10ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിവസം പുലർച്ചെ 1.15ന് അഹമ്മദാബാദിൽ എത്തിച്ചേരും.
സ്റ്റോപ്പുകൾ: നഡിയാഡ്, ആനന്ദ്, വഡോദര, ഭറൂച്ച്, സൂറത്ത്, വാപി, വസായ് റോഡ്, പൻവേൽ, റോഹ, രത്നഗിരി, കുഡാൽ, സാവന്ത്‌വാഡി റോഡ്, തിവിം, കർമലി, മഡ്ഗാവ്, കാർവാർ, ഉഡുപ്പി, സൂറത്ത്കൽ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.
കോച്ചുകൾ: മൂന്ന് സെക്കൻഡ് എസി, 12 തേഡ് എസി ഇക്കോണമി, മൂന്ന് സ്ലീപ്പർ, രണ്ട് ജനറൽ കോച്ചുകൾ അടക്കം 22 എൽഎച്ച്ബി കോച്ചുകൾ അടങ്ങുന്നതാണ് ട്രെയിൻ.