മുംബൈ ∙ വഡാല സ്റ്റേഷനിൽ 40 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള പുതിയ നടപ്പാലം തുറന്ന് മധ്യറെയിൽവേ. ഓഫിസ് സമയങ്ങളിൽ തിരക്കേറുന്ന സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറങ്ങാനും ട്രെയിനിൽ കയറാനായി പ്ലാറ്റ്ഫോമുകളിലേക്ക് ഇറങ്ങാനും ഏറെ യാത്രക്കാർ ഏറെ പണിപ്പെട്ടിരുന്നു. അതിനാൽ, പുതിയ നടപ്പാലം തുറന്നത് തിക്കിത്തിരക്ക് കുറയ്ക്കാൻ സഹായകമാകും.
കല്യാൺ സ്റ്റേഷനിൽ മേൽപാലം നവീകരിച്ചു
പ്രധാന സ്റ്റേഷനുകളിലൊന്നായ കല്യാണിൽ മേൽപാലം നവീകരിച്ചതും യാത്രക്കാർക്ക് സഹായമായി മാറിയിട്ടുണ്ട്. 6, 7 പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചിരുന്ന പഴയ ഇരുമ്പുപാലമാണ് നവീകരിച്ചത്. സ്റ്റേഷനുകളിലെ പടിക്കെട്ടുകളിലെ പൊട്ടിപ്പൊളിഞ്ഞ ടൈലുകൾ മാറ്റിയതിനൊപ്പം ഇരിപ്പിട സൗകര്യങ്ങളും വർധിപ്പിച്ചിട്ടുണ്ട്.