മുംബൈ ∙ സുഹൃത്തുക്കളുമൊത്തുള്ള പാർട്ടിക്കിടെ 19 വയസ്സുകാരി കെട്ടിടത്തിൽ നിന്നുവീണ് മരിച്ചു. നവിമുംബൈയിലെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഏഴാം നിലയിലായിരുന്നു ഇവർ ഒത്തുകൂടിയത്. യുവതിയും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2 സുഹൃത്തുക്കളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആഘോഷത്തിനിടെ യുവതി കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് അബദ്ധത്തിൽ താഴേക്കു വീഴുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.
പാർട്ടിക്കിടെ കെട്ടിടത്തിൽ നിന്നുവീണ് യുവതി മരിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.