ADVERTISEMENT

മുംബൈ ∙ സംസ്ഥാനത്ത് 16 പേർക്ക് ‘സ്ക്രബ് ടൈഫസ്’ ബാക്ടീരിയ രോഗബാധ സ്ഥിരീകരിച്ചു. ജൽനയിൽ 7, ഔറംഗബാദിൽ 8, ബുൽഡാനയിൽ 1 എന്നിങ്ങനെയാണ് രോഗങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ 45 പേർ രോഗബാധിതരായെന്നും ബാക്ടീരിയ മൂലം ഒരാൾ മരിച്ചെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. 

രോഗതീവ്രത കൂടുന്നത് വൃക്ക, ഹൃദയം, ശ്വാസകോശം, തലച്ചോറ് എന്നിവയുടെ പ്രവർത്തനങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. കഴിഞ്ഞ വർഷം 307 കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. എലി, അണ്ണാൻ, മുയൽ തുടങ്ങി കരണ്ടുതിന്നുന്ന ജീവികളിൽ കാണുന്ന രോഗം ചെള്ളുകളുടെ കടിയേൽക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പടരുന്നത്.

പ്രധാനമായും കർഷകരെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഒഡീസ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹിമാചൽപ്രദേശിൽ രോഗം ബാധിച്ച 11 പേർ മരിച്ചിരുന്നു. രാജസ്ഥാനിൽ 1,177 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒഡീഷയിൽ 5 പേരാണ് മരിച്ചത്.

രോഗലക്ഷണങ്ങൾ
പനി, ശരീരവേദന, ചർദി, ഓക്കാനം, പ്ലേറ്റ്ലറ്റുകളുടെ കുറവ.്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT