സ്പെഷൽ സർവീസിന് 28 അധിക ബസ്
Mail This Article
×
നവിമുംബൈ ∙ഇന്ന് ഉച്ചവരെ പൻവേൽ–ബേലാപുർ സ്റ്റേഷനുകൾക്കിടെ ലോക്കൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുന്നതിനാൽ സ്പെഷൽ ബസ് സർവീസുമായി നവിമുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട്. ജെഎൻപിടി മുതൽ ന്യൂഡൽഹി വരെ നിർമാണത്തിൽ ഇരിക്കുന്ന ചരക്ക് ഇടനാഴിക്ക് വേണ്ടിയുള്ള റെയിൽപാത ഒരുക്കുന്നതിന്റെ ഭാഗമായാണ് വ്യാഴാഴ്ച മുതൽ ലോക്കൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തിയത്. ട്രെയിൻ ബ്ലോക്ക് സമയത്ത് ജനങ്ങളുടെ ദുരിതം കുറയ്ക്കാൻ ബേലാപുർ – പൻവേൽ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ 28 ബസുകളാണ് സർവീസിനിറക്കിയത്. ഖാർഘർ വരെയുള്ള ബസുകൾ താൽക്കാലികമായ ബേലാപുർ വരെ നീട്ടിയതായും എൻഎംഎംടി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.