ADVERTISEMENT

ഡോംബിവ്‌ലി∙ കഥകളിയിലെ പൂതനാമോക്ഷം കഥ പൂർണമായി ഹിന്ദിയിൽ അവതരിപ്പിച്ച് മുംബൈയിലെ കലാകാരൻമാർ. അനിൽ പൊതുവാളിന്റെ നേതൃത്വത്തിൽ ഡോംബിവ്‌ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൃഷ്ടി എന്ന കലാ സംഘടനയാണ് ഹിന്ദി കഥകളിക്ക് ചുക്കാൻ പിടിച്ചത്. ഡോംബിവ്‌ലി പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഹിന്ദിയിൽ അരങ്ങേറിയ കഥകളിയിൽ, കലാകാരി താരാ വർമയാണ് പൂതനയുടെ വേഷത്തിൽ എത്തിയത്. വലിയ സ്വീകാര്യതയാണ് പരീക്ഷണത്തിനു ലഭിച്ചത്. ഇത്, മലയാളം അറിയാത്ത ഉത്തരേന്ത്യൻ കലാ പ്രേമികൾക്കിടയിൽ കേരളത്തിന്റെ തനതു കലയ്ക്ക് കൂടുതൽ വേദി തുറന്നേക്കും. 

ഡോംബിവ്‌ലി നിവാസിയായ ഉണ്ണിക്കൃഷ്ണൻ പൊതുവാളാണ് ഹിന്ദി കഥകളി എന്ന ആശയം മുന്നോട്ടുവച്ചത്. ഡോ. സംഗീത പൊതുവാൾ പദങ്ങൾ ഹിന്ദിയിൽ എഴുതാമെന്ന് ഏറ്റതോടെ വെല്ലുവിളിയുടെ ആദ്യചുവടു പിന്നിട്ടു. താരാ വർമ കഥകളി അവതരിപ്പിക്കാൻ സന്നദ്ധയാവുകയും ചെയ്തു. ദൃശ്യവൽക്കരണം അനിൽ പൊതുവാളാണ് നിർവഹിച്ചത്. ഇടയ്ക്കയിലും ചെണ്ടയിലും പനമണ്ണ ശശി, മദ്ദളത്തിൽ പരമേശ്വരൻ നമ്പീശൻ, പാട്ട് നെടുമ്പള്ളി കൃഷ്ണമോഹൻ, അർജുൻ വാര്യർ, സിദ്ധാർഥ പ്രസാദ് എന്നിവർ അണിനിരന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com