ADVERTISEMENT

മുംബൈ∙ ഞായറാഴ്ച മൺസൂണിലെ ആദ്യമഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ബൈക്കുള, സയൺ, ദാദർ, മസ്ഗാവ്, കുർള, വിക്രോളി, അന്ധേരി തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഗതാഗത തടസ്സമുണ്ടായി. ശക്തമായ മഴയെത്തുടർന്ന് മധ്യറെയിൽവേയിലും പശ്ചിമറെയിൽവേയിലും ലോക്കൽ ട്രെയിനുകൾ ചെറിയ തോതിൽ വൈകി. ഇന്നലെ പുലർച്ചെ പല ഭാഗത്തും ശക്തമായ ഇടിയും മിന്നലും ഉണ്ടായി. ഞായറാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും നവിമുംബൈ, വസായ്, വിരാർ, പാൽഘർ മേഖലയിലും വൈദ്യുതി മുടങ്ങി.ഞായറാഴ്ച മുതൽ തിങ്കളാഴ്ച രാവിലെ എട്ട് മണിവരെ മുംബൈയിൽ 99.11 മില്ലിമീറ്റർ മഴ ലഭിച്ചു. കിഴക്കൻ ഭാഗങ്ങളിൽ 61.29 മില്ലിമീറ്ററും പടിഞ്ഞാറൻ പ്രദേശങ്ങളിൽ 73.78 മില്ലിമീറ്ററുമാണ് മഴ പെയ്തത്. ഇന്നലെ പകൽ മഴ വിട്ടുനിന്നെങ്കിലും രാത്രിയോടെ വീണ്ടും സജീവമായി. വരുംദിവസങ്ങളിലും മഴ തുടരും.

നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് 2 മരണം
മുംബൈ ∙ വിക്രോളിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് 2 പേർ മരിച്ചു. പത്ത് വയസ്സുള്ള കുട്ടിയും യുവാവുമാണ് മരിച്ചത്. കൈലാസ് ബിസിനസ് പാർക്ക് മേഖലയിൽ ഞായറാഴ്ച രാത്രി പതിനൊന്നിനായിരുന്നു അപകടം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ടവരെ രാജാവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കെട്ടിടത്തിന്റെ അപകടാവസ്ഥയിലായ ഭാഗങ്ങൾ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com