ലോക്കലുകൾ വൈകിയോടുന്നത് പതിവ്; വ്യാപക പ്രതിഷേധം
![India Railway Budget Creditline: AP](https://img-mm.manoramaonline.com/content/dam/mm/mo/district-news/mumbai/images/2024/6/12/mumbai-train.jpg?w=1120&h=583)
Mail This Article
മുംബൈ ∙ ദാദറിനും സിഎസ്എംടിക്കും ഇടയിലെ ലോക്കൽ ട്രെയിനുകൾ വൈകിയോടുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി 30 മുതൽ 40 മിനിറ്റ് വരെ ട്രെയിനുകൾ വൈകുന്നുണ്ടെന്നാണ് യാത്രക്കാരുടെ പരാതി.സിഎസ്എംടിയിലേക്കുള്ള സർവീസുകൾ, തൊട്ടുമുൻപുള്ള മസ്ജിദ് സ്റ്റേഷനിൽ സിഗ്‌നൽ കാത്ത് 5 മിനിറ്റിലേറെ നിർത്തിയിടുന്നതും പതിവാണ്. മൂന്നു ദിവസത്തോളം മെഗാബ്ലോക്ക് ഏർപ്പെടുത്തി അറ്റകുറ്റപ്പണികൾ നടത്തുകയും സിഗ്‌നലിങ് ഉൾപ്പെടെ നവീകരിക്കുകയും ചെയ്തിട്ടും ട്രെയിനുകൾ വൈകിയോടുന്നത് തുടരുകയാണ്.
മധ്യറെയിൽവേയിൽ ഹാർബർ ലൈനിലും ട്രെയിനുകൾ 10 മുതൽ 15 മിനിറ്റ് വരെ വൈകിയോടുന്നതായി പരാതിയുണ്ട്. മിക്ക ട്രെയിനുകൾ പലയിടങ്ങളിലും പിടിച്ചിട്ടാണ് പോകുന്നത്. എല്ലാ ഞായറാഴ്ചകളിലും മെഗാബ്ലോക്ക് ഏർപ്പെടുത്തിയിട്ടും പ്രശ്നം പരിഹരിക്കാത്തത് എന്താണെന്ന് യാത്രക്കാർ ചോദിക്കുന്നു.