ഭീകരാക്രമണ മുന്നറിയിപ്പ്: സുരക്ഷാപ്പൂട്ടിൽ നഗരം
Mail This Article
×
മുംബൈ∙ ഭീകരാക്രമണ സാധ്യത സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ മുന്നറിയിപ്പിനെത്തുടർന്നു മുംബൈയിൽ സുരക്ഷ വർധിപ്പിച്ചു. ആരാധനാലയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം, ജനത്തിരക്കുള്ള മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സുരക്ഷയും നിരീക്ഷണവും കർശനമാക്കി. ക്രഫോർഡ് മാർക്കറ്റ്, ബൗച്ചാ ദക്ക, ബർകത്ത് അലി റോഡ്, സാവേരി ബസാർ, ജുഹു ഇസ്കോൺ ക്ഷേത്രം എന്നിവയടക്കമുള്ള മേഖലകളിൽ പൊലീസ് മോക് ഡ്രിൽ നടത്തി. ദാദറിലെ തിരക്കേറിയ സിദ്ധിവിനായക ക്ഷേത്രം അധികൃതരോട് സുരക്ഷ കൂട്ടാൻ പൊലീസ് നിർദേശിച്ചു. നവരാത്രി, ദീപാവലി എന്നിവയടക്കം ആഘോഷങ്ങളും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ സുരക്ഷ കൂട്ടിയതായി പൊലീസ് അറിയിച്ചു. സംശയസാഹചര്യത്തിൽ ആളുകളെയോ, വസ്തുക്കളോ കണ്ടാൽ ഉടൻ അറിയിക്കാനും നിർദേശിച്ചു.
English Summary:
Central intelligence agencies have issued a warning about a possible terrorist attack in Mumbai, prompting heightened security measures across the city. Places of worship, transportation hubs, and crowded areas are under increased surveillance.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.