ലിഫ്റ്റ് വാഗ്ദാനം ചെയ്ത് യുവാവിനെ കൊള്ളയടിച്ചു;4 അംഗ സംഘം അറസ്റ്റിൽ
Mail This Article
×
വസായ്∙ പുലർച്ചെ ജോലിക്ക് പോകാനായി ഓട്ടോസ്റ്റാൻഡിലെത്തിയ യുവാവിന് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പണവും മൊബൈലും വാച്ചും കവർന്ന 4 പേരെ വിരാർ പൊലീസ് അറസ്റ്റ് ചെയ്തു.റെയിൽവേ സ്റ്റേഷനിൽ പോകാനുള്ള യുവാവിനെയാണ് കാറിൽ കയറ്റിയ ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് മോഷണത്തിനിരയാക്കിയത്. തുടർന്ന് വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. തട്ടിയെടുത്ത വസ്തുക്കൾ കണ്ടെടുത്തു.ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു.
English Summary:
Quick action by Virar Police leads to the arrest of four individuals who robbed a young man at knifepoint in Vasai. The victim was offered a lift and then threatened inside the vehicle. Stolen items and the vehicle have been recovered.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.