ADVERTISEMENT

മുംൈബ∙ ബുൽഡാനയിലെ ഗ്രാമങ്ങളിൽ ഒരാഴ്ചയ്ക്കിടെ ഒട്ടേറെപ്പേർ കഷണ്ടിയായി. മുടികൊഴിച്ചിൽ വ്യാപകമായതോടെ  പരിശോധനയുമായി ആരോഗ്യവകുപ്പ് ഗ്രാമങ്ങളിലെത്തി. നാഗ്പുർ ഉൾപ്പെടുന്ന വിദർഭ മേഖലയിലാണ് ബുൽഡാന. ജില്ലയിലെ കൽവാഡ്, ബോർഗാവ്, ഗിങ്ക്നെ ഗ്രാമങ്ങളിലാണ് വ്യാപകമായ മുടികൊഴിച്ചിൽ റിപ്പോർട്ട് ചെയ്തത്.

 കൈകൊണ്ട് തടവുമ്പോൾ പോലും മുടി കൊഴിയുന്നു. സ്ത്രീകൾ അടക്കമുള്ള ഒട്ടേറെ പേർ ആശുപത്രികളിൽ എത്തിയതോടെയാണ് ആരോഗ്യ വകുപ്പു സംഘം സ്ഥലത്തെത്തിയത്. അൻപതിലേറെ പേർ ഇതിനകം ആശുപത്രികളിലെത്തി. എണ്ണം കൂടിയേക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു. രാസവളം അമിതമായ അളവിൽ കലർന്ന വെള്ളം ഉപയോഗിച്ചതാകാം മുടികൊഴിച്ചിലിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കിണർവെള്ളം, ആളുകളുടെ മുടി, ചർമം എന്നിവയുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

English Summary:

Buldhana hair loss is baffling health officials in Maharashtra. Over fifty people have experienced sudden and significant hair loss, prompting an investigation into potential water contamination.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com