ADVERTISEMENT

മുംബൈ∙ 8 വർഷത്തിന് ശേഷം ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പോപ് ഗായക സംഘം കോൾഡ് പ്ലേ ഒരുക്കിയ സംഗീതലഹരിയിൽ മുംബൈ ആറാടി. മൂന്ന് ദിവസത്തെ സംഗീത വിസ്മയത്തിന് ഇന്നലെ നവിമുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ തുടക്കമായി. ആഘോഷ രാവിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അര ലക്ഷത്തോളം സംഗീത പ്രേമികൾ ഒഴുകിയെത്തി. കോൾഡ് പ്ലേ സംഘം വേദിയിലെത്തുന്നതിന് മുൻപ് ഇന്ത്യൻ പോപ്പ് ഗായിക ജസ്‌ലീൻ റോയൽ സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. 

കോൾഡ് പ്ലേ ബാൻഡ് അംഗങ്ങളായ ക്രിസ് മാർട്ടിൻ, ജോണി ബക്‌ലൻഡ്, ഗയ് ബെറിമാൻ, വിൽ ചാംപ്യൻ എന്നിവരെ ആരവത്തോടെയാണ് ആരാധകർ വരവേറ്റത്. പരിപാടിക്കു മുൻപായി, ക്രിസ് മാർട്ടിനും കൂട്ടുകാരിയും ഹോളിവുഡ് നടിയുമായ ഡകോറ്റ ജോൺസനും സിദ്ധിവിനായക ക്ഷേത്രം, ബാബുൽനാഥ് ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ 25, 26 തീയതികളിലാണ് ബാൻഡിന്റെ അടുത്ത പരിപാടി. അഹമ്മദാബാദിലെ പരിപാടി ഡിസ്നി, ഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമിൽ തത്സമയം സംപ്രേഷണം ചെയ്യും.

English Summary:

Coldplay's India tour: The British pop group's Mumbai concerts were a resounding success, drawing huge crowds. Their Ahmedabad shows will be live-streamed on Disney+ Hotstar, continuing the excitement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com