ADVERTISEMENT

മുംബൈ ∙ കൊങ്കൺ മേഖലയിലെ ബുൽഡാനയിൽ 12 ഗ്രാമങ്ങളിൽ അസ്വാഭാവിക മുടികൊഴിച്ചിലും കഷണ്ടിയും റിപ്പോർട്ട് ചെയ്ത് 3 ആഴ്ച പിന്നിട്ടിട്ടും കാരണം കണ്ടെത്താനാകാതെ അധികൃതർ വലയുന്നു. അതേസമയം, ഇതു രോഗമാണെന്ന ആശങ്ക പടരുകയാണെന്നും നിശ്ചയിച്ചുറപ്പിച്ച കല്യാണങ്ങൾ വരെ മാറിപ്പോകുകയാണെന്നും ഗ്രാമീണർ പരാതിപ്പെട്ടു. ബാർബർഷോപ്പുകളിൽ മുടിവെട്ടിത്തരുന്നില്ലെന്നും മുടികൊഴിഞ്ഞവരെ ചടങ്ങുകളിൽ നിന്നു മാറ്റിനിർത്തുകയാണെന്നും അവർ അധികൃതരോട് പറഞ്ഞു.

ഇന്ത്യൻ മെഡിക്കൽ റിസർച് കൗൺസിൽ, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്ന് 50ൽ ഏറെ വിദഗ്ധരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. നിലവിൽ പുതിയ കേസുകൾ ഇല്ലെന്നും മെഡിക്കൽ റിസർച് കൗൺസിലിന്റെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ബുൽഡാന കലക്ടർ പറഞ്ഞു. മുൻകരുതൽ നടപടിയെന്നോണം ഗ്രാമങ്ങളിലെ മുഴുവൻ ജലാശയങ്ങളിലും ക്ലോറിനേഷൻ നടത്താൻ നിർദേശം നൽകി.

English Summary:

Buldhana hair loss is causing widespread panic in 12 villages, leading to wedding postponements and social exclusion. Investigations are underway, with water chlorination implemented as a precautionary measure.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com