കൊടുംചൂടിനെതിരെ കരുതലെടുക്കാം

Mail This Article
×
മുംബൈ ∙ ഉഷ്ണതരംഗം കാരണം താപനില കുതിച്ചുയരുന്നതിനാൽ നഗരവാസികൾക്കു ബിഎംസി ജാഗ്രതാ മുന്നറിയിപ്പ് നൽകി.ഉച്ചയാത്രകൾ ഒഴിവാക്കുന്നതിനൊപ്പം ഭക്ഷണക്രമത്തിലും ശ്രദ്ധ വേണമെന്ന് ആരോഗ്യവിഭാഗം ആവശ്യപ്പെട്ടു. വേനൽക്കാലത്തു ചായ, കാപ്പി പോലുള്ള പാനീയങ്ങൾ ഒഴിവാക്കണമെന്നും ശരീരത്തിനു തണുപ്പ് നൽകുന്ന പാനീയങ്ങൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
മറ്റ് നിർദേശങ്ങൾ
∙ വീടുകളിലും ഫ്ലാറ്റുകളിലും വാതിലുകളും ജനലുകളും തുറന്നിടുക.
∙ അടുക്കളയിൽ വായുസഞ്ചാരം ഉറപ്പാക്കുക.
∙ പഴകിയ ഭക്ഷണങ്ങൾ കഴിക്കരുത്.
∙ ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക.
∙ എണ്ണമയമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
∙ കൊടുംചൂടുള്ള സമയത്ത് പുറത്തിറങ്ങാതിരിക്കുക.
∙ യാത്ര ചെയ്യുമ്പോൾ കുടിക്കാൻ വെള്ളം കരുതുക.
English Summary:
Mumbai heatwave prompts BMC warning. Citizens are advised to stay hydrated, avoid midday sun exposure, and modify their diets to cope with the rising temperatures.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.