ADVERTISEMENT

മുംബൈ ∙ സിഎസ്എംടിയിൽനിന്നും അന്ധേരിയിൽനിന്നും പൻവേലിലേക്കും തിരിച്ചുമുള്ള ഹാർബർ ലൈനിൽ എസി ലോക്കൽ ട്രെയിനുകൾ വീണ്ടും വരുന്നു. സർവീസ് ഉടൻ ആരംഭിച്ചേക്കുമെന്നു മധ്യറെയിൽവേ അറിയിച്ചു. പൻവേലിൽനിന്ന് രാവിലെ 9നു സിഎസ്എംടിയിലേക്കുള്ള ലോക്കൽ ട്രെയിനും വഡാലയിൽനിന്ന് വൈകിട്ട് 5.30നു പൻവേലിലേക്കുള്ള ലോക്കൽ ട്രെയിനും പിൻവലിച്ച് എസി ട്രെയിൻ ഓടിക്കാൻ മധ്യറെയിൽവേ ആലോചിക്കുന്നതായാണു വിവരം.

എസി സർവീസ് നടത്താൻ അനുയോജ്യമായ മറ്റു സമയക്രമങ്ങളും പരിശോധിക്കുന്നുണ്ട്. എസി ട്രെയിനുകൾ കൂടി വരുന്നതോടെ തിരക്കുള്ള പാതയിൽ യാത്ര കൂടുതൽ സുഖകരമാകുമെന്ന പ്രതീക്ഷയും അധികൃതർ പങ്കുവച്ചു. ഇരുവശത്തേക്കുമായി ദിവസേന 14 സർവീസുകൾ നടത്താനാണ് ആലോചിക്കുന്നത്. മധ്യറെയിൽവേയിൽ എസി ലോക്കൽ ട്രെയിൻ സർവീസിനു തുടക്കമിട്ടതു താനെ– പൻവേൽ പാതയായ ട്രാൻസ്ഹാർബർ ലൈനിലാണ്.

കോവിഡിനു േശഷം ഹാർബർ ലൈനിലും എസി സർവീസ് ആരംഭിച്ചു. എന്നാൽ, യാത്രക്കാരിൽനിന്നു തണുത്ത പ്രതികരണം ലഭിച്ചതോടെ സർവീസ് നിർത്തി. പിന്നീട്, സിഎസ്എംടി– താനെ– കല്യാൺ പാതയായ മെയിൻ ലൈനിലേക്ക് ആ ട്രെയിനുകൾ മാറ്റി. അവയ്ക്കു മെയിൻ ലൈനിൽ മികച്ച സ്വീകാര്യത ലഭിച്ചതോടെ കൂടുതൽ എസി ലോക്കൽ സർവീസുകൾ ഘട്ടംഘട്ടമായി അവതരിപ്പിച്ചു.

ഒട്ടേറെ യാത്രക്കാർ എസി ട്രെയിനുകളിലേക്കു മാറുന്നതു പരിഗണിച്ചാണ് ഹാർബർ ലൈനിൽ വീണ്ടും എസി ട്രെയിനുകൾ ഓടിക്കാൻ തീരുമാനിച്ചത്. ജൂണിൽ നവിമുംബൈ വിമാനത്താവളം തുറക്കുന്നതോടെ, ഹാർബർ ലൈനിലെ എസി ട്രെയിനുകളിൽ യാത്ര ചെയ്യാൻ കൂടുതൽ പേർ എത്തുമെന്ന കണക്കുകൂട്ടലിലാണ് മധ്യറെയിൽവേ.

ആശ്വാസ യാത്ര
ചൂടും പൊടിയുമേൽക്കാതെ ലക്ഷ്യസ്ഥാനത്തെത്താമെന്നതാണ് എസി ട്രെയിൻ സർവീസ് കൊണ്ടുള്ള നേട്ടം. എസി സർവീസുകൾ ഉൾപ്പെടെ 1,810 സർവീസുകളാണു മധ്യറെയിൽവേ ഇപ്പോൾ ദിവസേന നടത്തുന്നത്. 
യാത്രക്കാർ 40 ലക്ഷം 
മധ്യറെയിൽവേയിൽ മെയിൻ ലൈൻ, ഹാർബർ ലൈൻ, ട്രാൻസ്ഹാർബർ ലൈൻ, ഉറാൻ ലൈൻ എന്നീ പാതകളിലായി പ്രതിദിനം 40 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്.
80 എസി ട്രെയിൻ സർവീസുകൾ
മധ്യറെയിൽവേയുടെ മെയിൻ ലൈനിൽ നിലവിൽ 80 എസി ട്രെയിൻ സർവീസുകളുണ്ട്. റെയിൽവേയുടെ 172–ാം വാർഷികത്തോട് അനുബന്ധിച്ച് 14 എസി ട്രെയിൻ സർവീസുകൾ കൂടി അനുവദിച്ചതോടെയാണിത്. 

English Summary:

Mumbai AC local trains are returning to the Harbour line. Central Railway will add 14 daily AC services between CSMT and Panvel, improving passenger comfort and anticipating increased ridership with the new Navi Mumbai Airport.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com