ADVERTISEMENT

മുംബൈ∙ രത്നഗിരിയിലെ വന്യജീവി സങ്കേതത്തിൽ ജനിച്ച വെള്ള പുള്ളിപ്പുലിക്കുഞ്ഞ് കൗതുകമാകുന്നു. ഇതേ പ്രസവത്തിലെ മറ്റു കുഞ്ഞുങ്ങൾക്ക് സാധാരണ നിറമാണ്. ചർമത്തിന് നിറം മാറ്റം സംഭവിക്കുന്ന ആൽബിനിസം, ലുയിസിസം എന്നീ ജനിതക കാരണങ്ങളായിരിക്കാം വെള്ളനിറത്തിന് കാരണമെന്നും ഇത് അത്യപൂർവമാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ജനിച്ചുകഴിഞ്ഞാൽ  8 മുതൽ 10 ദിവസത്തിന് ശേഷമാണ് പുലിക്കുഞ്ഞുങ്ങൾ കണ്ണുതുറക്കുക. അതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്ന് അവർ വ്യക്തമാക്കി.

‘‘ചർമത്തിനും മുടികൾക്കും കണ്ണിനും കറുപ്പ് നിറം നൽകുന്ന മെലാനിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ആൽബിനിസം. ശരീരത്തിൽ മെലാനിന്റെ അളവ് ക്രമാതീതമായി കൂടിയാൽ ചർമം കറുപ്പാകും. ലൂയിസിസവും സമാനമായ മറ്റൊരു ജനിതകാവസ്ഥയാണ്. അപൂർവമായിട്ടാണെങ്കിലും മൃഗങ്ങളിലും പക്ഷികളിലും ഇങ്ങനെ സംഭവിക്കാറുണ്ട്. ഇത്തരം ജീവികൾ സാധാരണ ആവാസ വ്യവസ്ഥയിൽ അതിജീവിക്കാനുള്ള സാധ്യതയും കുറവാണ്– മുൻ വൈൽഡ് ലൈഫ് വാർഡൻ സുനിൽ ലിമായെ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിക്കുഞ്ഞിനെ നിരീക്ഷിച്ചുവരികയാണ്. അമ്മയുടേയും കുട്ടികളുടേയും സഞ്ചാരവും മറ്റു നീക്കങ്ങളും നിരീക്ഷിക്കാൻ ഇവയുടെ പരിസരങ്ങളിൽ 5 ക്യാമറകൾ സ്ഥാപിച്ചു.

English Summary:

Rare White leopard Cub Born in Ratnagiri. Scientists are monitoring the albino or leucistic cub born in a Mumbai wildlife sanctuary, observing its development and the potential impact of its genetic condition.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com