ADVERTISEMENT

മുംബൈ∙ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെട്രോ മൂന്നിന്റെ രണ്ടാംഘട്ട പാത മഹാരാഷ്ട്ര ദിനമായ മേയ് 1ന് തുറന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും ഉദ്ഘാടനം നിർവഹിക്കുന്നത്. റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ സുരക്ഷാ റിപ്പോർട്ട് നാളെ വൈകിട്ടോടെ ലഭിക്കും. പരീക്ഷണയോട്ടം നേരത്തെ പൂർത്തിയായിരുന്നു. ബികെസി മുതൽ ആചാര്യ അത്രേ ചൗക്ക് വരെയുള്ള ഭാഗമാണ് രണ്ടാം ഘട്ടത്തിൽ തുറക്കുന്നത്. 

 ആരേ കോളനി മുതൽ ബികെസി വരെയുള്ള 12.69 കിലോമീറ്റർ ഭാഗം നേരത്തേ തുറന്നിരുന്നു. രണ്ടാംഘട്ടം കൂടി തുറക്കുന്നതോടെ 22.46 കിലോമീറ്ററും പ്രവർത്തന സജ്ജമാകും. കഫ് പരേഡ് വരെയുള്ള അടുത്ത ഘട്ടം ഓഗസ്റ്റ് ആദ്യവാരത്തിൽ തുറന്നേക്കും. ഇതിന്റെ 96 ശതമാനം നിർമാണപ്രവർത്തനങ്ങളും പൂർത്തിയായി.

മുംബൈ നഗരത്തിൽ നിലവിലുള്ള സർവീസുകൾ 
മെട്രോ 1: ഘാട്കോപ്പറിൽനിന്ന് വെർസോവയിലേക്ക് 11.4 കിലോമീറ്റർ 
മെട്രോ 2 എ: ദഹിസറിൽനിന്ന് ഡിഎൻ നഗറിലേക്ക് 18.6 കിലോമീറ്റർ  
മെട്രോ 7 : അന്ധേരിയിൽനിന്ന് ദഹിസറിലേക്ക് 16.4 കിലോമീറ്റർ 
മെട്രോ 3: ആരേ കോളനിയിൽനിന്ന് ബികെസി വരെ 12.5 കിലോമീറ്റർ.

രണ്ടാം ഘട്ടത്തിൽ 6 സ്റ്റേഷൻ 
ധാരാവി, ശിതളാദേവി, ദാദർ, സിദ്ധിവിനായക്, വർളി, ആചാര്യ അത്രേ ചൗക്ക് എന്നീ സ്റ്റേഷനുകളാണ് ഈ ഘട്ടത്തിൽ തുറക്കുക. പൂർണമായും തുരങ്കപാതയാണ് മെട്രോ മൂന്ന്. മെട്രോ ലൈൻ 3 എന്നറിയപ്പെടുന്ന ഭൂഗർഭപാതയ്ക്ക് അക്വാലൈൻ എന്നും പേരുണ്ട്. ആകെ 33.5 കിലോമീറ്റർ വരുന്ന പാതയിൽ 27 സ്റ്റേഷനുകളാണുള്ളത്. 

English Summary:

Mumbai Metro Line 3 expansion: The highly anticipated second phase, opening May 1st, adds 12.69 km from BKC to Acharya Atre Chowk, significantly expanding Mumbai's metro network. Prime Minister Narendra Modi will inaugurate the new section.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com