വായുമലിനീകരണം കുറച്ചേ തീരൂ; പുതിയ നടപടികൾ ഉടൻ: വാഹനം കൊള്ളില്ലെങ്കിൽ ഇന്ധനം നൽകില്ല

Mail This Article
മുംബൈ ∙ വായുമലിനീകരണം കൂടുന്ന സാഹചര്യത്തിൽ, ഗുണനിലവാരമില്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുന്ന നയം സ്വീകരിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഗതാഗത മന്ത്രിയാണ് ഇതുസംബന്ധമായ പ്രഖ്യാപനം നടത്തിയത്.
വായുമലിനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ
∙ ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കു സബ്സിഡി നൽകി അവയുടെ ഉപയോഗം വർധിപ്പിക്കുന്നു.
∙ സംസ്ഥാനത്തെ പ്രധാന അതിവേഗ പാതകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കു ടോൾ ഒഴിവാക്കി.
∙ വാഹനങ്ങളുടെ പുക പരിശോധന ശക്തമാക്കി.
∙ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് (എംപിസിബി) വ്യാവസായിക യൂണിറ്റുകളിലും മറ്റും സ്ഥിരമായി പരിശോധന നടത്തുകയും നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു.
∙ സോളർ വൈദ്യുതി ഉപയോഗിക്കാൻ പ്രോത്സാഹനമേകുന്നു.
∙ നിർമാണ മേഖലകളിൽ വാട്ടർ സ്പ്രിങ്ക്ലർ, ഡസ്റ്റ് കർട്ടൻ എന്നിവ നിർബന്ധമാക്കി.
∙ വായു ഗുണനിലവാരം പരിശോധിക്കാനുള്ള കേന്ദ്രങ്ങൾ നിർമിക്കുന്നു.
∙ വിവിധ കോർപറേഷനുകൾക്കു കീഴിലുള്ള വനവൽക്കരണ പദ്ധതികൾ ഊർജിതമാക്കി.