ADVERTISEMENT

മുംബൈ ∙ മുംബൈ– ഗാന്ധിനഗർ വന്ദേഭാരത് ട്രെയിൻ 16ൽ നിന്ന് 20 കോച്ചുകളുടേതാക്കി (2 എക്സിക്യൂട്ടീവ് കോച്ചുകളും 18 എസി ചെയർകാർ കോച്ചുകളും) മാറ്റുന്നു.  മഹാരാഷ്ട്ര– ഗുജറാത്ത് സംസ്ഥാന തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച്, ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തുന്ന വന്ദേഭാരതിൽ തിരക്ക് കൂടുന്ന സാഹചര്യത്തിലാണു കൂടുതൽ കോച്ചുകൾ ഘടിപ്പിക്കുന്നത്. അതോടെ, രാജ്യത്തെ ആദ്യത്തെ 20 കോച്ച് വന്ദേഭാരത് എക്സ്പ്രസ് സർവീസായി അതു മാറും. നിലവിൽ 8, 16 കോച്ചുകളുടെ വന്ദേഭാരത് ട്രെയിനുകളാണു രാജ്യത്ത് സർവീസ് നടത്തുന്നത്. 

അധികമായി ലഭിക്കുന്ന 4 കോച്ചുകളിലായി 312 യാത്രക്കാർക്കു കൂടി സഞ്ചരിക്കാനാകുമെന്നും അതോടെ തിരക്കു കുറയുമെന്നും റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. നിലവിൽ 1,128 യാത്രക്കാരെ ഉൾക്കൊള്ളാനാകുന്ന ട്രെയിനിന്റെ ശേഷി 1,440 ആയാണ് ഉയരുക. മുംൈബ സെൻട്ര‍ൽ, ബോറിവ്‌ലി, വാപി, സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, ഗാന്ധിനഗർ സ്റ്റേഷനുകളിലാണു സ്റ്റോപ്പുള്ളത്.

English Summary:

Vande Bharat Express** expands: The Mumbai-Gandhinagar Vande Bharat train has been upgraded to 20 coaches, increasing its capacity by 312 passengers and making it the longest Vande Bharat Express train in India. This expansion is a response to the consistently high demand for the popular route connecting Maharashtra and Gujarat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com