ADVERTISEMENT

മല്ലപ്പള്ളി ∙ സെന്റ് ജോൺസ് ബഥനി ഓർത്തഡോക്സ് വലിയപള്ളി ശതാബ്ദിനിറവിൽ. 186 വർഷം മുൻപ് സ്ഥാപിച്ച വെങ്ങലശേരി പള്ളിയുടെ തുടർച്ചയായിട്ടാണ് ബഥനി പള്ളി സ്ഥാപിച്ചത്. മണിമലയാറ്റിൽ പാലമില്ലാതിരുന്നതിരുന്നതിനാൽ വെങ്ങലശേരി പള്ളിയിലേക്കു പോകുന്നതിന് മല്ലപ്പള്ളി പടിഞ്ഞാറുഭാഗത്തുള്ളവർക്ക് ബുദ്ധിമുട്ടായതിനെ തുടർന്നാണ് ബഥനി പള്ളി നിർമിച്ചത്. പരിശുദ്ധ വട്ടശേരിൽ തിരുമേനി കല്ലിട്ട പള്ളി തുടക്കത്തിൽ ഓലമേഞ്ഞ ഷെഡ്ഡായിരുന്നു. തിരുമേനിയുടെ തിരുശേഷിപ്പ് പള്ളിയിൽ സ്ഥാപിച്ചിട്ടുണ്ട്.

ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ 11ന് 11 മണിക്ക് കേരള നിയമസഭ സ്പീക്കർ പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കും. ജീവകാരുണ്യപദ്ധതികളുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിക്കും. ശതാബ്ദിയുടെ ഭാഗമായി ഭവനനിർമാണം, ചികിത്സാസഹായം ഉൾപ്പെടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ നടപ്പാക്കും. വട്ടശേരി മാർ ദിവന്നാസിയോസ് അനുസ്മരണസമ്മേളനം, കുടുംബസമ്മേളനം, ഒരാഴ്ച നീണ്ടുനിൽക്കുന്ന കാർഷികമേള എന്നിവയും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com