ADVERTISEMENT

പത്തനംതിട്ട ∙ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി ജീവനക്കാരായ അധ്യാപികമാര്‍ക്കും ആയമാര്‍ക്കും ന്യായമായ വേതനം നല്‍കണമെന്ന്  അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എ. തന്‍സീര്‍ അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനവും അധ്യാപകരെ ആദരിക്കൽ ചടങ്ങും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

എകെഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. എല്‍ ജോര്‍ജ്, സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം മുണ്ടപ്പള്ളി തോമസ്, എ. ദീപകുമാര്‍, മാത്യു വര്‍ഗീസ്, കെ. സതീഷ് കുമാര്‍, ആനി വര്‍ഗീസ്, ജിന്‍സി ബാബു, സി. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികൾ: പി.കെ. സുശീല്‍കുമാര്‍ ( പ്രസി.), എം.ആര്‍. അനില്‍കുമാര്‍, ആനി വര്‍ഗീസ് (വൈ.പ്രസി), പി.എസ്. ജീമോന്‍ (സെക്ര.), ഷൈന്‍ലാല്‍, ആര്‍. രഞ്ജിത് (ജോ. സെക്ര.), പി.സി. ശ്രീകുമാര്‍ (ട്രഷ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com