ADVERTISEMENT

റാന്നി∙ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലെ കൊല്ലമുള വില്ലേജിൽ കുറുമ്പൻ മൂഴി  പ്രദേശത്തെ നാന്നൂറിൽ പരം കർഷക കുടുംബങ്ങൾ കഴിഞ്ഞ നൂറ് വർഷക്കാലമായിട്ട് സ്ഥിരതാമസക്കാരാണ്.  ഇതിൽ കുടിയിരുത്തിയവരും കുടിയേറിയവരും ഉണ്ട്. ഇവർ തങ്ങളുടെ ഭൂമിയുമായി  ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളെ അഭിമൂഖികരിക്കുന്നു  ഭൂമി സർവേ ചെയ്ത് കല്ലിടുക, കൈവശരേഖ ലഭ്യമാക്കുക പട്ടയം ലഭ്യമാക്കുക, കർഷകരുടെ ആവശ്വങ്ങൾക്കായി മരം മുറിച്ച് മാറ്റുന്നതിന് അനുമതി നൽകുക,

കൃഷി സംരക്ഷിക്കുന്നതിനും ,വന്യമൃഗങ്ങളിൽ നിന്നുള്ള ആക്രമണം തടയുന്നതിനും സൗരോർജ വേലിസ്ഥാപിക്കുക, റബ്ബർ വിലസ്ഥിരതാ ഫണ്ട് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടു  റവന്യു വനം വകുപ്പു മന്ത്രിമാർക്കും റാന്നി എംഎൽഎ രാജൂ എബ്രാഹാമിനും നിവേദനം നൽകുന്നതിന്  കേരള കർഷക സംരക്ഷണ സമിതി കുറുമ്പൻ മൂഴി യൂണിറ്റ് സമ്മേളനം തീരുമാനിച്ചു.

യൂണിറ്റ് പ്രസിഡന്റ് കെ.പി.ഗംഗാധരൻ ആചാരി അധ്യക്ഷത വഹിച്ച യോഗം സെന്റ് തോമസ് കത്തോലിക്കാ പള്ളി വികാരി ഫാ.' തോമസ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ പ്രകാശ് പുളിക്കൻ ജയിംസ് ആലപ്പാട്ട് വക്കച്ചൻ കാരുവള്ളിൽ, ഓ ജെ കുര്യൻ  മാത്യു, ജോസഫ് മഞ്ഞപ്പള്ളിക്കുന്നേൽ, മാത്യു അക്കര, കടുപ്പിൽജോൺസൻ, ഈട്ടിയ്ക്കൽ രാജു, ചിലമ്പി കുന്നേൽ ബാബു ദാനിയേൽ,
കൈപ്പൻപ്ലാവിൽ പി എസ്  സനിൽകുമാർ, ആന്റണി മാത്യു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com