ADVERTISEMENT

പൗരത്വ നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഗ്രാമസഭാ യോഗം കേന്ദ്ര സർക്കാരിനോട്  ആവശ്യപ്പെട്ടു.പദ്ധതി രൂപീകരണത്തിനായി ചേർന്ന ഗ്രാമ സഭായോഗത്തിലാണ് വാർഡ് മെമ്പർ എസ് പ്രവീൺ ചന്ദ്ര പ്രമേയം അവതരിപ്പിച്ചത് . ജനങ്ങൾ ഒറ്റകെട്ടായി പ്രമേയം കൈയടിച്ചു അംഗീകരിച്ചു.

മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന ഈ ബില്ല് ഭരണഘടനയ്ക്ക് എതിരാണ്. ബില്ലിന് എതിരായി രാജ്യത്താകമാനം നടക്കുന്ന പോരാട്ടങ്ങള്ക്ക് ഗ്രാമസഭാ യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഭരണഘടനയെ സംരക്ഷിക്കുമെന്ന ഐക്യദാർഢ്യ പ്രതിജ്ഞയും ഗ്രാമവാസികൾ   കൈക്കൊണ്ടു.

ചാവർകോട് സി  എച്ച് എം എം കോളേജ് യൂണിയൻ കൗൺസിലർ  വിജയ് വിമൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ എസ് പ്രവീൺ ചന്ദ്ര ഗ്രാമ സഭാ യോഗം ഉദ്ഘടാനം ചെയ്‌തു സി ഡി എസ് വൈസ് ചെയർമാൻ ഗീതാകുമാരി അധ്യക്ഷൻ ആയിരുന്നു.  റഫീഖ ബീവി സ്വാഗതവും  നിത്യ നന്ദിയും രേഖപ്പെടുത്തി. രാജ്യത്ത് ആദ്യമായാണ്‌ ഒരു ഗ്രാമ സഭാ യോഗം പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com