ADVERTISEMENT

എരുമേലി∙എരുമേലി - വില്ലേജ് ഓഫീസിലെ നികുതി വർദ്ധനവ് പിൻവലിക്കുക - പാചക  - വാതക വില വർദ്ധനവ് പിൻവലിക്കുക - അന്യായമായ വൈദ്യുതി ചാർജ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടു എരുമേലി മണ്ഡലം കോൺഗ്രസ് കമ്മറ്റി  എരുമേലി വില്ലേജ് ഓഫീസ് മുന്നിൽ നടത്തിയ ധർണ ഡി സി സി ജനറൽ സെക്രട്ടറിയും എരുമേലി ഗ്രാമപഞ്ചായത്തംഗവുമായ പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റ്റി വി ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ   നാസ്സർ പനച്ചി - എ ആർ രാജപ്പൻ - റ്റി  കെ തങ്കച്ചൻ - ഫസിം ചുടുകാട്ടിൽ - അനിതാ സന്തോഷ് - ബിനു മറ്റക്കര - ബാബുകുട്ടി കനകപ്പലം - റെജി അമ്പാറ - ബേബി മണപ്പറമ്പിൽ - ജോസ് ഇളയാനി തോട്ടം - ജയിംസ് ആലപ്പാട്ട് - ഹക്കിം മാടത്താനി - ബിനു നിരപ്പേൽ - സിജി മുക്കാലി - രാജപ്പൻ പാക്കാനം - ജോസഫ് പുതിയത്ത് - ജോൺസൺ പുന്നമുട്ടിൽ - ജോളി ഫിലിപ്പ് - മാത്തുക്കുട്ടി പാണപിലാവ് എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com