ADVERTISEMENT

കോഴിക്കോട്∙ വാർഡുകളിലെ എണ്ണം വർധിപ്പിച്ച് പഞ്ചായത്ത് വകുപ്പ് ഇറക്കിയ വിജ്ഞാപനത്തിൽ വളയം പഞ്ചായത്ത് ഇല്ല. വളയം ഒഴികെയുള്ള 940 പഞ്ചായത്തുകൾ, 152 ബ്ലോക്കുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവയിലെ സംവരണം അടക്കമുള്ള വിവരങ്ങളാണ് വിജ്ഞാപനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വളയം പഞ്ചായത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംഖ്യ തുല്യമായതിനാൽ‍ തീരുമാനമെടുക്കുന്നതിനായി സർ‍ക്കാറിനു കൈമാറിയതായി പഞ്ചായത്ത് ഡയറക്ടറുടെ ചുമതലയുള്ള അഡീഷണൽ ഡയറക്ടർ എം.പി. അജിത്കുമാർ പറഞ്ഞു. കോഴിക്കോട് ജില്ലാപഞ്ചായത്തിൽ 28 ഡിവിഷനുകളാണുള്ളത്.14 ഡിവിഷനുകൾ സ്ത്രീസംവരണമാണ്. 2 ഡിവിഷനുകൾ പട്ടികജാതി സംവരണവും ഒരു ഡിവിഷൻ പട്ടികജാതി സ്ത്രീസംവരണവുമാണ്.

 

∙ ജില്ലയിലെ പഞ്ചായത്തുകൾ, വാർഡുകളുടെ എണ്ണം എന്നിവ ഇങ്ങനെയാണ്:

(സ്ത്രീ സംവരണം,  പട്ടികജാതി സംവരണം, പട്ടികജാതി സ്ത്രീസംവരണം, പട്ടികവർഗ സംവരണം എന്നിവ ബ്രാക്കറ്റിൽ)

 

അഴിയൂർ–20 (10,1,0,0), ചോറോട്–23 (12,1,0,0), ഏറാമല–21(11,1,0,0), ഒഞ്ചിയം–19

(10, 1,0,0), ചെക്യാട്–17 (9,1,0,0), പുറമേരി–19 (10,1,0,0), തൂണേരി–17 (9,1,0,0),

വാണിമേൽ–18 (9,0,0,1), എടച്ചേരി–18(9,1,0,0),നാദാപുരം–24(12,1,0,0),

കുന്നുമ്മൽ–15(8,1,0,0), വേളം–18(9,1,0,0), കായക്കൊടി–17(9,1,0,0), കാവിലുംപാറ–17

(9,1,0,0), കുറ്റ്യാടി–15(8,1,0,0), മരുതോങ്കര–15 (8,1,0,0).

നരിപ്പറ്റ–18 (9,1,0,0), ആയഞ്ചേരി–18 (9,1,0,0), വില്യാപ്പള്ളി–21 (11,1,0,0),

മണിയൂർ–23 (12,1,0,0), തിരുവള്ളൂർ–22 (11,1,0,0), തുറയൂർ–14 (7,2,1,0), കീഴരിയൂർ–14

(7,1,0,0), തിക്കോടി– 18(9,1,0,0), മേപ്പയ്യൂർ–19 (10,1,0,0),

ചെറുവണ്ണൂർ–17(9,2,1,0), നൊച്ചാട്–18(9,2,1,0), ചങ്ങരോത്ത്–20(10,2,1,0).

കായണ്ണ–14(7,1,0,0), കൂത്താളി–14 (7,1,0,0), പേരാമ്പ്ര–21(11,3,2,0),

ചക്കിട്ടപ്പാറ–16(8,2,1,0), ബാലുശ്ശേരി– 18(9,2,1,0), നടുവണ്ണൂർ–18(9,2,1,0),

കോട്ടൂര്–20(10,2,1,1), ഉള്ള്യേരി–21(11,3,2,0), ഉണ്ണികുളം–24(12,2,1,0)

പനങ്ങാട്–21(11,3,2,0), കൂരാച്ചുണ്ട്– 14(7,1,0,0).

ചേമഞ്ചേരി–21(11,1,0,0), അരിക്കുളം–15(8,1,0,0), മൂടാടി–20(10,1,0,0),

ചേങ്ങോട്ടുകാവ്–18(9,1,0,0), അത്തോളി–19(10,3,2,0).

കക്കോടി–24 (12,2,1,0), ചേളന്നൂർ–24 (12,3,2,0), കാക്കൂർ–17(9,2,1,0),

നന്മണ്ട–18(9,2,1,1), നരിക്കുനി–17(9,2,1,0), തലക്കുളത്തൂർ–19(10,2,1,0),

തിരുവമ്പാടി–19(10,1,0,0), കൂടരഞ്ഞി– 15(8,1,0,1), കിഴക്കോത്ത്–20(10,1,0,0),

മടവൂർ–19(10,2,1,0), പുതുപ്പാടി–24(12,2,1,0), താമരശ്ശേരി–22(11,2,1,0),

ഓമശ്ശേരി–22(112,1,0), കട്ടിപ്പാറ–17(9,2,1,0), കോടഞ്ചേരി–21(11,1,0,1), കൊടിയത്തൂർ–

19 (10,2,1,0),കുരുവട്ടൂർ–21(11,2,1,0), മാവൂർ–19 (10,2,1,0)

കാരശ്ശേരി–20(10,2,1,0), കുന്നമംഗലം–24(12,2,1,0), ചാത്തമംഗലം–24(12,3,2,0),

പെരുവയൽ–24(12,2,1,0), പെരുമണ്ണ–22(11,1,0,0), കടലുണ്ടി–24(12,2,1,0),

ഒളവണ്ണ–24(12,1,0,0).

 

∙ ബ്ലോക്ക് പഞ്ചായത്തുകൾ, ഡിവിഷനുകളടെ എണ്ണം എന്നിവ ഇങ്ങനെയാണ്:

(സ്ത്രീ സംവരണം,  പട്ടികജാതി സംവരണം, പട്ടികജാതി സ്ത്രീസംവരണം, പട്ടികവർഗ സംവരണം

എന്നിവ ക്രമത്തിൽ ബ്രാക്കറ്റിൽ)

 

വടകര–14(7,1,0,0), തൂണേരി–15(8,1,0,0), കുന്നുമ്മൽ–14(7,1,0,0),

തോടന്നൂർ–14(7,1,0,0), മേലടി–14(7,1,0,0), പേരാമ്പ്ര–14(7,2,1,0),

ബാലുശ്ശേരി–16(8,2,1,0), പന്തലായനി–14(7,1,0,0), ചേളന്നൂർ–15(8,2,1,0),

കൊടുവള്ളി–19(10,2,1,0), കുന്നമംഗലം–20 (10,2,1,0), കോഴിക്കോട്–14 (7,1,0,0)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com