ADVERTISEMENT

ആനിക്കാട് ∙ ജനസേവന പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി പഞ്ചായത്ത്. കഴിഞ്ഞ ഒക്ടോബർ 7 ന് ഐഎസ്ഒ ലഭിച്ചിരുന്നെങ്കിലും ജനസേവന സൗകര്യം കുറവായിരുന്നു. ഇതേ തുടർന്നാണ് കൂടുതൽ സൗകര്യങ്ങൾ പഞ്ചായത്ത് ഓഫിസിൽ ഏർപ്പെടുത്തുന്നത്. ജീവനക്കാരുടെ സൗകര്യാർഥം എല്ലാവർക്കും കാബിനുകൾ നിർമിച്ചു വരുന്നു. 5 ലക്ഷം രൂപ ചെലവിലാണ് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കൂടാതെ പഞ്ചായത്ത് ഓഫിസിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കി.

വർഷങ്ങളായി ഇതുവഴിയുള്ള യാത്ര ദുരിതം നിറഞ്ഞതായിരുന്നു. റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്തും നടുഭാഗം റീടാർ ചെയ്തുമാണ് റോഡ് മുഖം മിനുക്കിയത്. 7 ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവിട്ടത്. പഞ്ചായത്തിലെ 13 വാർഡുകളിലെയും വഴിവിളക്കുകൾ പ്രകാശിപ്പിച്ചു. മാരിക്കൽ, നല്ലൂർപടവ്, ഹനുമാൻകുന്ന് പ്രദേശങ്ങളിൽ മാസങ്ങളായി തെരുവ് വിളക്കുകൾ മിഴിയടച്ച സ്ഥിതിയായിരുന്നു. 6.5 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് പ്രദേശം പ്രകാശപൂരിതമാക്കിയത്.

ലൈഫ് മിഷൻ പദ്ധതിയിലൂടെ 16 വീടുകൾ പൂർത്തീകരിച്ചു നൽകിയതായി പ്രസി‍ഡന്റ് തോമസ് മാത്യു പറഞ്ഞു. പഞ്ചായത്ത് ഓഫിസ് വളപ്പിൽ തന്നെ ഉടൻ കുടുംബശ്രീ കഫേ പ്രവർത്തനം ആരംഭിക്കാനും പഞ്ചായത്ത് നടപടി ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com