ADVERTISEMENT

ആലുവ ∙ എടത്തല ക്രിക്കറ്റ്‌ ലീഗ് കിരീടം തുടർച്ചയായ രണ്ടാം വർഷവും സിൽവർ എമിറേറ്റ്സിന്. സ്പാരോസിനെ കലാശപ്പോരാട്ടത്തിൽ സിൽവർ എമിറേറ്റ്സ് പരാജയപ്പെടുത്തി. സിൽവർ എമിറേറ്റിസിന്റെ ഷിനോജ് കുട്ടൻ ആണ് മാൻ ഓഫ് ദ് മാച്ച്. ടൂർണമെന്റിലെ മികച്ച താരമായി സിൽവർ എമിറേറ്റിസിന്റെ അബ്സുൽ ബാബുവിനെ തിരഞ്ഞെടുത്തു.

മികച്ച ബാറ്റ്സ്മാനായി സ്പാരോസിന്റെ സനീഷിനെയും മികച്ച ബോളറായി സിൽവർ എമിറേറ്റിസിന്റെ ലാൽ കൃഷ്ണ അടുവിനെയും
മികച്ച വിക്കറ്റ് കീപ്പറായി അഫ്സൽ കുഞ്ഞുമോനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ ആലുവ എംഎൽഎ അൻവർ സാദത്ത് വിതരണം ചെയ്തു. ഇസിഎൽ പ്രസിഡന്റ് അനസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഹംസ കുഞ്ചാട്ടുകര സ്വാഗതവും ട്രഷറർ സുനിൽ ഇ എസ് നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com