ADVERTISEMENT

വെച്ചൂച്ചിറ ∙ കൊറോണ വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പുകളും ജാഗ്രത നിര്‍ദേശങ്ങളും പാലിച്ച് വിദ്യാര്‍ഥികള്‍ക്ക് വീടുകളില്‍ ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ‘വേനല്‍ത്തുമ്പികള്‍’ എന്ന പേരില്‍ തയാറാക്കി എണ്ണൂറാംവയല്‍ സിഎംഎസ് സ്കൂള്‍.

അപ്രതീക്ഷിതമായി എത്തിയ കൊറോണ ഭീതിമൂലം നഷ്ടമായ പഠന ദിനങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സ്കൂള്‍ അധ്യാപകരും രക്ഷിതാക്കളും. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന കളികളിലൂടെയും പാട്ടുകളിലൂടെയും കഥകളുടെയും കവിതകളുടെയും പരീക്ഷണ നിരീക്ഷണ ലോകത്തു കൂടിയാകും വേനല്‍ത്തുമ്പി പാറിപ്പറക്കുക.

20 മുതല്‍ മെയ് 31 വരെയാണ് കളിചിരികള്‍ക്ക് വേദിയാകുക.സാമൂഹിക മാധ്യമങ്ങളും ഓണ്‍ൈലൈന്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍. ഈ സംവിധാനങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്കായി പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ വര്‍ക്ക് ബുക്കുകള്‍ നല്‍കും. പുസ്തക വായന, ശാസ്ത്ര പരീക്ഷണങ്ങള്‍, കൗതുക വസ്തു നിര്‍മാണം, കുട്ടികളുടെ സിനിമകള്‍, ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍, കണക്കിലെ കളികള്‍ എല്ലാം പ്രവര്‍ത്തന മേഖലകളില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രധാനാധ്യാപകന്‍ സാബു പുല്ലാട്ട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com