ADVERTISEMENT

കരുനാഗപ്പള്ളി∙ ലോക്ഡൗൺ കാലം ക്രിയാത്മകമായി മാറ്റി ശ്രീ വിദ്യാധിരാജാ ആർട്സ് ആന്റ് സയൻസ് കോളേജിലെ എൻഎസ്എസ് വോളാന്റിയർമാർ. വീടുകളിൽ ഇരുന്നുതന്നെ പല വിധത്തിലുള്ള ‍‍ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ് ഇവർ. ഈ മഹാമാരിയെ നമ്മൾ ഒന്നായ് അതിജീവിക്കും എന്ന സന്ദേശമുയർത്തി ലോക്ഡൗൺ കാലത്തെ അവർ കൂടുതൽ പ്രയോജനപ്രദമാക്കുന്നു.

ലോക്ഡൗണിന് മുൻപ് സാനിറ്റെസറും, ഹാൻഡ്‍വാഷും നിർമ്മിച്ച് ഓട്ടോറിക്ഷ സ്റ്റാൻഡിലും കടകളിലും വിവിധ ഓഫീസുകളിലും വിതരണം ചെയ്തിരുന്നു.ഇപ്പോൾ വീട്ടിലിരുന്ന് ഷോർട്ട് ഫിലിം നിർമ്മാണം, മാസ്ക് നിർമ്മാണം, അടുക്കളത്തോട്ട നിർമ്മാണം,ചിത്രരചന,പുസ്തകവായന,ഫോട്ടോഗ്രാഫി, ബോട്ടിൽ ആർട്ട് എന്നിവയിലൂടെ ഈ ലോക്ഡൗൺ കാലത്തെ അവർ കൂടുതൽ ക്രിയാത്മകമാക്കുകയാണ്.

നിർമ്മിച്ച മാസ്കുകൾ കരുനാഗപ്പ​ള്ളി മുൻസിപ്പാലിറ്റി അധികൃതർക്ക് കൈമാറി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എ.ആർ.തുളസിദാസിന്റെയും എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ, എ. സിന്ധുവിന്റെയും, ശ്രീജാരവിന്ദ്രന്റെയും നേതൃത്വത്തിലാണ് എൻഎസ്എസ് വോളന്റിയേഴ്സ് ലോക്ഡൗൺ കാലം വീട്ടിലിരുന്നു പ്രയോജനപ്രദമാക്കുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com