ADVERTISEMENT

മൂവാറ്റുപുഴ ∙ എസ്ബിഐ മുവാറ്റുപുഴ റീജിയണല്‍ ഓഫീസ് കെഎസ്ആർടിസി ജീവനക്കാര്‍ക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി. മുവാറ്റുപുഴ ബസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എസ്ബിഐ മുവാറ്റുപുഴ റീജിയണല്‍ മാനേജര്‍ അജിത് കുമാര്‍ ഡിസ്ട്രിക്ട് ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ സാജന്‍ സ്‌കറിയ ക്ക് ഫേസ് ഷീല്‍ഡ്കളും മാസ്‌കും കൈമാറി.

എസ്ബിഐ മുവാറ്റുപുഴ മെയിന്‍ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റീജിയണല്‍ ഓഫീസ് ചീഫ് മാനേജര്‍ ജയരാജ്, മുവാറ്റുപുഴ ചീഫ് മാനേജര്‍ വിജയകുമാര്‍, കെഎസ്ആർടിസി ഡിപ്പോ എന്‍ജിനീയര്‍ വിനോദ് ബാബു, സീനിയര്‍ സൂപ്രണ്ട് എസ്.വിനോദ്, എംപ്ലോയീസ് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി സജിത് കുമാര്‍ എസ്ബിഐ ഉദ്യോഗസ്ഥരായ രാജീവ്കുമാര്‍, അനില്‍ കുമാര്‍, ബേസില്‍ ബേബി, ആദര്‍ശ്, അരുണ്‍ ചാക്കോ, അജ്മല്‍ എന്നിവര്‍ പങ്കെടുത്തു.

കോവിഡ് പോരാട്ട കാലഘട്ടത്തില്‍ കെഎസ്ആർടിസി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സ്തുത്യര്‍ഹമായ സേവനത്തിനു എസ്ബിഐ നല്‍കുന്ന ആദരവ് ആണിതെന്നു ചടങ്ങില്‍ എസ്ബിഐ റീജിയണല്‍ മാനേജര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com