ADVERTISEMENT
തിരുവനന്തപുരം∙ കോവിഡ് -19 കാരണം കഴിഞ്ഞ ഏഴു മാസക്കാലമായി അ‌ടച്ച് പൂട്ടപ്പെട്ട ലൈറ്റ് ആന്റ് സൗണ്ട് മേഖല വലിയ ദുരിതത്തിലാണെന്ന് സംഘടന. നാ‌‌ടിന്റെ ശബ്ദവും വെളിച്ചവുമായിരുന്ന ലൈറ്റ് ആൻഡ് സൗണ്ട്സ്കാരന്റെ കു‌ടുംബം മൂകതയിലും കൂരിരുട്ടിലും. ഈ മേഖലയിൽ കഴിഞ്ഞ നാലു മാസത്തിനിടെ ന‌ടന്ന ജംഷാദ്,  ഷമീർ, പ്രസാദ്, ബിജു എ​ന്നിവരുടെ ആത്മഹത്യകളിലും വർദ്ധിച്ചുവരുന്ന ഹൃദയസ്തംഭനങ്ങളിലും തൊഴിലില്ലായ്മയാൽ നരകിക്കുന്ന ലൈറ്റ് ആന്റ്  സൗണ്ട്കാരുടെ സംസ്ഥാനവ്യാപക പ്രതിഷേധം.

ലൈറ്റ് ആന്റ് സൗണ്ട് മേഖലയു‌ടെ ഇന്നത്തെ അവസ്ഥയുടെ പ്രതീകമായി കേരള ലൈറ്റ് ആന്റ് സൗണ്ട്സ് അസോസിയേഷൻ (KLSA) യുടെ‌ നേതൃത്വത്തിൽ മുഴുവൻ ജില്ലകളിലും കെ‌.എൽ. എസ് എ യുടെ ഓഫീസിനുമുന്നിലും ലൈറ്റ് സൗണ്ട് സ്ഥാപനങ്ങൾക്ക് മുന്നിലും കണ്ണുകൾ മൂടിക്ക‌െ‌ട്ടി ശബ്ദവും അന്നവും നിലച്ചതിനാൽ മാസ്ക് വച്ച് വായും മൂടിക്കെട്ടി തിരുവോണദിനത്തിൽ രാവിലെ‌ 9 മുതൽ 5 വരെ പട്ടിണിദിനമായി പ്രഖ്യാപിച്ച് ഉപവാസം നടത്തുകയുണ്ടായി.

ലൈറ്റ് ആന്റ്  സൗണ്ട് മേഖലയുടെ ദയനീയ അവസ്ഥ ബോധ്യപ്പെ‌ട്ട് ഈ മേഖലയെ ആത്മഹത്യകളിൽ നിന്നും രക്ഷിക്കുവാൻ  അ‌ടിയന്തിര ധനസഹായ പാക്കേജ് അനുവദിക്ക‌ണമെന്നും ഹരിതട്രിബ്യൂണലിന്റെ പ്രായോഗികമല്ലാത്ത ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെ‌ട്ടുകൊണ്ട് കേരള ലൈറ്റ് ആന്റ് സൗണ്ട്സ് അസോസിയേഷൻ (KLSA) സംസ്ഥാനവ്യാപകമായി എല്ലാ ജംഗ്ഷനുകളിലും സെപ്തംബർ 15 രാവിലെ‌ 10 മുതൽ 12 വരെ പ്രതിഷേധസമരം നടത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com