ADVERTISEMENT

ആലപ്പുഴ ആകാശവാണി നിലയം അടച്ചുപൂട്ടൽ ഉത്തരവിറങ്ങിയപ്പോൾ തന്നെ ആലപ്പുഴ എം പി ആരിഫ് നിലയം സന്ദർശിച്ചിരുന്നു. എഎഡിഇഇ (എഞ്ചിനീയറിംഗ് വിഭാഗം അസോസിയേഷൻ)അദ്ദേഹത്തിന് നിവേദനം സമർപ്പിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. പ്രസാർ ഭാരതി സിഇഒയെ നേരിൽ വിളിച്ച് തീരുമാനം പിൻവലിക്കാനാവശ്യപ്പെട്ടു. അതിന്റെ ഫലമായി ഉത്തരവ് ഒരാഴ്ചത്തേയ്ക്ക് മരവിപ്പിച്ചു.

കൊടിക്കുന്നിൽ സുരേഷ്,ശശി തരൂർ ,എൻകെ പ്രേമചന്ദ്രൻ , തുടങ്ങി കേരളത്തിലെ ഒട്ടു എംപിമാർക്കും നിവേദനം നൽകുകയും ചെയ്തു. ആലപ്പുഴ നിലയത്തിന്റെ പ്രാധാന്യവും നിലനിർത്തേണ്ട ആവശ്യകതയും എല്ലാ നേതാക്കളും വാർത്താ വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ , പ്രസാർ ഭാരതി സിഇഒ ശശി ശേഖർ വെൺപതി എന്നിവരെയും ബോധ്യപ്പെടുത്തി. അതിന്റെയൊക്കെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നിലയം നിലനിർത്തുമെന്ന് വാക്കാൽ ലഭിച്ചത്.

നിലയം മേധാവി ഉത്തരവ് മരവിപ്പിച്ചത് അനിശ്ചിത കാലത്തേയ്ക്ക് നീട്ടിയതായി അറിയിപ്പ് ലഭിച്ച വിവരം അസോസിയേഷൻ ഭാരവാഹികളെ അറിയിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും നിലയത്തിന്റെ കാലപ്പഴക്കം നിലനിൽപ്പിനു ഭീഷണിയായതു കൊണ്ട് പരിപാടികൾ മുടങ്ങാതിരിക്കുവാൻ ആധുനിക ഡിജിറ്റൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഒരു ട്രാൻസ്മീറ്റർ എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്നാണ് എഎഡിഇഇ അസോസിയേഷൻ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com