ADVERTISEMENT

കൊല്ലം‍ ∙ വിദ്യാർഥികളോടൊപ്പം രക്ഷാകര്‍ത്താക്കള്‍ക്കും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടാന്‍ അവസരമൊരുക്കി തേവലക്കര ഹോളിട്രിനിറ്റി ആംഗ്ലോ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍. സ്കൂളിന്റെ റിസേര്‍ച്ച് വിഭാഗമായ മിതേര സെന്ററാണ് രക്ഷാകര്‍ത്താക്കള്‍ക്കും ഇംഗ്ലീഷ് പഠനസൗകര്യം ഒരുക്കുന്നത്.

കേംബ്രിഡ്ജ് സര്‍വ്വകലാശാലയുമായി ചേര്‍ന്നാണ് ‘മിതേര ഫാമിലി ഓറിയന്റഡ് കേംബ്രിഡ്ജ് ഇംഗ്ലീഷ് ലാംഗ്വേജ്’ എന്ന പദ്ധതി നടപ്പിലാക്കുന്നത്. രക്ഷാകര്‍ത്താക്കളേയും വിദ്യാർഥികളെയും ഒരുപോലെ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യിക്കുകയും കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ പ്രാപ്തരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഉദ്ഘാടനം കേംബ്രിഡ്ജ് അസസ്‌മെന്റ് ഇംഗ്ലീഷ് സൗത്ത് ഏഷ്യ റീജിയണല്‍ ഡയറക്ടര്‍ അരുണാചലം നിര്‍വ്വഹിച്ചു. ഹോളിട്രിനിറ്റി ട്രെസ്റ്റ് ചെയര്‍മാന്‍ എസ് ജയകുമാര്‍, സെക്രട്ടറി ആനന്ദ്, മാനേജര്‍ പ്രമോദ് ആര്‍, പ്രിന്‍സിപ്പാള്‍ ലീന, അഡ്‌മിനിസ്ട്രേറ്റര്‍ സുരേന്ദ്രന്‍ പിള്ള തുടങ്ങിയവരാണ് ഈ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com