"ഇനിയൊരു ജന്മമുണ്ടെങ്കിൽ അദ്ധ്യാപകനായിത്തീരാനാണ് എൻ്റെ ആഗ്രഹം "- ഡോ.എൻ ജയരാജ് എംഎൽഎ

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ഹെഡ് മാസ്റ്റേഴ്സ് ഫോറം സംഘടിപ്പിച്ച യാത്രയയപ്പും പൊതുസമ്മേളവും ഡോ.എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. എം സി ഓമനക്കുട്ടൻ, സുനിൽ ജോർജ്, ജോയ് എബ്രാഹം, പീ ജെ സുധർമ്മ എന്നിവർ സമീപം.
SHARE

കാഞ്ഞിരപ്പള്ളി∙ ഇനിയൊരു ജന്മമുണ്ടെങ്കിൽ അന്നും അദ്ധ്യാപകനായിത്തീരാനാണ് എൻ്റെ ആഗ്രഹം  എന്ന് ഡോ: എൻ ജയരാജ് എംഎൽഎ . കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ഹെഡ് മാസ്റ്റേഴ്സ് ഫോറം  സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 മാർച്ചിൽ റിട്ടയർ ചെയ്ത 16 ഹെഡ്മാസ്റ്ററന്മാർക്കും , 2021-ൽ റിട്ടയർ ചെയ്യുന്ന 12 ഹെഡ്മാസ്റ്ററന്മാർക്കും എഇഒ എം സി ഓമനക്കുട്ടനുമാണ് യാത്രയയപ്പ് നൽകിയത്.

കോവിഡ് ലോക് ഡൗൺ മൂലം കഴിഞ്ഞ വർഷം യാത്രയയപ്പ് നൽകാതിരുന്നവരെ ഈ വർഷം ഉൾപ്പെടുത്തുവാൻ തീരുമാനിച്ച ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിനെ എംഎൽഎ പ്രത്യേകം അഭിനന്ദിച്ചു.  വിരമിച്ചവർക്കുള്ള ഉപഹാര വിതരണവും അദ്ദേഹം നിർവഹിച്ചു. എം സി ഓമനക്കുട്ടൻ, പ്രഥമ അദ്ധ്യാപകരായ സുനിൽ ജോർജ്, ജോയ് എബ്രാഹം, പീജെ സുധർമ്മ, ആൻസി ജോസഫ്, മിനി.ജി. എന്നിവരെ കൂടാതെ വിരമിക്കുന്ന പ്രഥമ അധ്യാപകരും സംസാരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA