കേരള രാഷ്ട്രീയത്തെ വാക്കുകൾ കൊണ്ട് മലിനമാക്കുന്ന നേതാവാണ് പി.സി ജോർജെന്ന് ചിന്റു കുര്യൻ ജോയി

SHARE


കോട്ടയം∙ കേരള രാഷ്ട്രീയത്തെ എന്നും തന്റെ വാക്കുകൾ കൊണ്ട് മലിനമാക്കുന്ന നേതാവാണ് പി.സി ജോർജെന്ന വിമർശനവുമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി.വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ഓരോ തവണയും ഇദ്ദേഹം തെളിയിക്കുന്നുവെന്നും അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.

ഇത്തവണ പൂഞ്ഞാറിൽ ഒറ്റയ്ക്ക് നിന്നാൽ കെട്ടിവച്ച കാശ്‌പോലും കിട്ടില്ലെന്ന് പ .സി ജോർജിന് ഉറപ്പാണ് വർഗീയ ധ്രുവീകരണം ഉണ്ടാക്കി എന്ത് രീതിയിലും വിജയിക്കാൻ ശ്രമം നടത്തുന്നത്.  പൂഞ്ഞാറിലെ ജനങ്ങളെ വർഗീയതയുടെ പേരിൽ വേർതിരിച്ച പി.സി ജോർജ് ഇപ്പോൾ വോട്ടിന്റെ സമയം വന്നപ്പോൾ ഭൂരിപക്ഷ വർഗീയതയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത് കേരളത്തിലെ യുവജനങ്ങൾ അംഗീകരിക്കില്ലെന്നും ചിന്റു കുര്യൻ ജോയി  പറഞ്ഞു .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA