തെരഞ്ഞെടുപ്പ് പരാതികൾ നിരീക്ഷകരെ അറിയിക്കാം

SHARE

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നെടുമങ്ങാട്, വാമനപുരം, അരുവിക്കര നിയോജക മണ്ഡലങ്ങളിലേക്കുള്ള പൊതു നിരീക്ഷകൻ ഡോ. മനീഷ് നർനാവരെ ചുമതലയേറ്റു. ഈ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതികളും പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും നേരിട്ട്  അറിയിക്കാം.

തൈക്കാട് ഗസ്റ്റ് ഹൗസിലെ 102-ാം നമ്പർ മുറിയിലാണു ക്യാംപ് ഓഫിസ്. ഫോൺ : 9188619387. ഇമെയിൽ - gen.ob.3.tvm@gmail.com . വാട്‌സ്ആപ്പിലും പരാതികളും നിർദേശങ്ങളും അറിയിക്കാം.

വർക്കല, ആറ്റിങ്ങൽ നിയോജക മണ്ഡലങ്ങളിലേക്കു തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച നിരീക്ഷക പർനീത് ഷെർഗിലിനെ പരാതികളും നിർദേശങ്ങളും അറിയിക്കാൻ 9188619385 എന്ന നമ്പറിൽ ബന്ധപ്പെടണം. ഇമെയിൽ gen.ob.1.tvm@gmail.com

തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലേക്കുള്ള നിരീക്ഷകനായ എച്ച്. അരുൺ കുമാറിനെ പരാതികളും നിർദേശങ്ങളും അറിയിക്കാൻ 9188619388 എന്ന നമ്പറിൽ ബന്ധപ്പെടണം. ഇമെയിൽ : gen.ob.4.tvm@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA