ADVERTISEMENT
അടൂർ ∙ ഓൺലൈൻ പഠന ഉപകരണങ്ങൾ വാങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്കു വിതരണം ചെയ്യാനായി സ്മാർട്ട് ഫോണുകളും മറ്റു പഠന ഉപകരണങ്ങളും നിയമ സഭ ഡെപ്യൂട്ടി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് എസ്എൻഐടി കോളേജ് മാനേജിങ് ഡയറക്ടർ എബിൻ അമ്പാടിയിൽ കൈമാറി. ഡെപ്യൂട്ടി സ്പീക്കർക്ക് സ്വീകരണം നൽകിയ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.രാധാകൃഷ്ണൻ, അക്കാഡമിക് കോർഡിനേറ്റർ രാധാകൃഷ്ണൻ നായർ, അക്കഡമിക് ചെയർമാൻ ഡോ. കേശവ് മോഹൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഏഴംകുളം ഗ്രാമ പഞ്ചായത്ത് അംഗം ശാന്തി കുട്ടൻ കോളജ് സ്ഥിതി ചെയ്യുന്ന വാർഡിലെ നിർധനരായ കുട്ടികൾക്കു വേണ്ടി സ്മാർട്ട് ഫോണുകളും പഠന ഉപകരണങ്ങളും സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com