ADVERTISEMENT

ആരോഗ്യ രംഗത്തിന് ഊന്നൽ നൽകുന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞെങ്കിലും മാറിയ സാഹചര്യത്തിൽ  അടിസ്ഥാന വികസനത്തെ സംബന്ധിച്ച് ദീർഘ ദൃഷ്ടിയോടുള്ള നിർദ്ദേശങ്ങളില്ലാത്ത ബജറ്റാണെന്ന് ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡോ. എസ് എസ് ലാൽ. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ വലിയ ഭാഗമായ പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങുന്നത് പ്രതിസന്ധി കൂട്ടുമെന്ന് സാമ്പത്തിക വിദഗ്ദനും ചാർട്ടേഡ് അക്കൗണ്ടന്റുമായ ഡോ. ശാന്തകുമാർ പറഞ്ഞു .

കോവിഡ് മഹാമാരി സമ്പദ്ഘടനയിലുണ്ടാക്കിയ ആഘാതം നേരിടാൻ തയ്യാറെടുപ്പ് നടത്തിയിട്ടില്ലെന്ന് മുൻ  സംസ്ഥാന ധനകാര്യ കമ്മീഷൻ അധ്യക്ഷനായിരുന്ന ബി എ പ്രകാശവും വിനോദ സഞ്ചാര മേഖലയെ പരിഗണിക്കാത്തത് നിരാശ നൽകിയെന്ന് കെ ആനന്ദമണിയും പ്രസ്താവിച്ചു. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന ചാപ്റ്ററുകളുടെ ബജറ്റ് അവലോകന വെബിനാറിൽ  കോഴിക്കോട് ചാപ്റ്റർ പ്രസിഡന്റ് കെ ആനന്ദമണി, തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി പി എസ് ശ്രീകുമാർ, ഡോ വിജയലക്ഷ്മി, പ്രൊഫ. പി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. മോഡറേറ്ററായി കെ സി ചന്ദ്രഹാസനും സിന്ധു വിയും ചർച്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com