ADVERTISEMENT

സ്‌കൂൾ വിദ്യാർഥികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ജില്ലാ ഭരണകൂടം നടത്തിയ പഠന റിപ്പോർട്ട് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ട്രിവാൻഡ്രം എഹെഡ് എന്ന ഉദ്യമത്തിനു കീഴിലാണു പഠനം നടത്തിയത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 35 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലാണു സർവെ നടത്തിയത്.

ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിലെ 179 വിദ്യാർഥികളും 89 അധ്യാപകരും 117 രക്ഷകർത്താക്കളും പങ്കെടുത്തു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെ സി-ഫൈവ് എന്ന സന്നദ്ധ സംഘടനയാണു പഠനം നടത്തിയത്. ലൊയോള കോളേജിലെയും ഇഗ്‌നോ സെന്ററിലെയും എം.എസ്.ഡബ്‌ള്യു. വൊളന്റിയർമാരും സഹകരിച്ചു. പഠന റിപ്പോർട്ടിന്റെ പകർപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കും കളക്ടർ സമർപ്പിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com