കിണറ്റിൽ വീണയാളിനെ കരയ്ക്കെത്തിച്ചു

SHARE

മലപ്പുറം മുണ്ടുപറമ്പ ചെങ്കത്ത് ലെയ്നിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലുള്ള കിണറ്റിലാണ് യുവാവ് വീണത്. വലിയാട്ടുപറമ്പിൽ ഫൈസൽ (36) ആണ് കിണറ്റിൽ അകപ്പെട്ടത്. കിണറ്റിലെ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു.  ഫയർ ഫോഴ്സ് സേനാംഗങ്ങളുടെ
സഹായത്താൻ ഫയർ ആൻ്റ് റെസ്ക്യൂ ഓഫിസർ നിസാമുദീൻ കിണറ്റിലിറങ്ങിയാണ് ആളെ കരയ്ക്കെടുത്തത്.

ശേഷം ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഫയർ ആൻ്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ എം.അബ്ദുൽ ഗഫൂർ, സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ കെ. പ്രതീഷ്, ഫയർ ഓഫീസർമാരായ ഫാരിസ്, സാലിഹ്, സലീം കണ്ണൂക്കാരൻ, സുജിത്ത്,അഖിൽ, എന്നിവർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA