ADVERTISEMENT

തിരുവല്ല :കേരള കേന്ദ്ര സർവകലാശാലയുടെ കീഴിൽ തിരുവല്ലയിൽ പ്രവർത്തിക്കുന്ന നിയമ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ മൂട്ട് കോർട്ട് മത്സരം സംഘടിപ്പിക്കുന്നു. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ.എച്ച്.വെങ്കടേശ്വരലു മത്സരത്തിന്റെ വിവരങ്ങൾ  അടങ്ങുന്ന പോസ്റ്റർ പ്രസിദ്ധീകരിച്ചു  ഔദ്യോഗിക പ്രഖ്യാപനം നടത്തി. സെപ്റ്റംബർ 22 മുതൽ 25 വരെയുള്ള തീയതികളിൽ ഓൺലൈൻ വഴിയാണ് മത്സരം. ആഗസ്റ്റ് 10 ന് മത്സരത്തിന്റെ വിശദാംശങ്ങൾ അടങ്ങുന്ന ലഘുലേഖ സർവകലാശാലയുടെ വെബ്‌സൈറ്റായ  www.cukerala.ac.in ൽ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനായുള്ള അവസാന തീയതി സെപ്റ്റംബർ 05 ന് അവസാനിക്കും.

പഞ്ചവത്സര/ ത്രിവത്സര എൽ.എൽ.ബി വിദ്യാർത്ഥികൾക്ക്  മത്സരത്തിൽ പങ്കെടുക്കാം. പരിപാടിയുടെ പ്രഖ്യാപനത്തിനായി  ഓൺലൈനായി ചേർന്ന് യോഗത്തിൽ കേരള കേന്ദ്ര സർവകലാശാല  സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡീൻ ഡോ. എം.ആർ. ബിജു അദ്ധ്യക്ഷത വഹിച്ചു .  മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് ഡീൻ പ്രൊഫ.ഡോ.ബിസ്‌മി ഗോപാലകൃഷ്ണൻ , നിയമ പഠന വിഭാഗം മേധാവി ഡോ.കെ.ഐ.ജയശങ്കർ , ഫാക്കൽറ്റി കൗൺസിൽ സെക്രട്ടറി ഡോ.ജെ.ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com