ADVERTISEMENT

പാറത്തോട്. മഹാത്മാഗാന്ധിജിയുടെ 152-ാം ജന്മദിനമായ ഒക്ടോബർ 2 ന്  പാറത്തോട്ട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി. പാറത്തോട് പള്ളിപ്പടിയിൽ നിന്നും ആരംഭിച്ച പദയാത്ര പാറത്തോട് ടൗണിൽ സമാപിച്ചു . തുടർന്ന് ബാപ്പുജിയുടെ ഛായാചിത്രത്തിൽ  കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി. 

 

മണ്ഡലം പ്രസിഡന്റ് തോമസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. എസ് യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങും പള്ളി ഗാന്ധി അനുസ്മരണ പ്രസംഗം നടത്തി.  ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ഷാജി തുണ്ടിയിൽ - സുരേന്ദ്രൻ കൊടിത്തോട്ടം എന്നിവർ പ്രസംഗിച്ചു.  ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പി.എസ്.സൈനുദ്ദീൻ - വിപിൻ അറയ്ക്കൽ എന്നിവരും ജോയി പൂവത്തുങ്കൽ - എ.വി.വർക്കി എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com