ADVERTISEMENT

കൊച്ചി∙ മികച്ച ഉപഭോക്തൃ സേവനത്തിന് ആര്‍ടിഐ (റൈറ്റു ടു ഇന്‍ഫര്‍മേഷന്‍) കൗണ്‍സിലും, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരളയും സംയുക്തമായി ഏര്‍പ്പെടുത്തിയ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡിന് നിയോ ഫിലിം സ്‌കൂള്‍ അര്‍ഹമായി. എറണാകുളം കച്ചേരിപ്പടി ആശിര്‍ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപിയില്‍ നിന്നും നിയോ ഫിലിം സ്‌കൂള്‍ ഫൗണ്ടര്‍ ആന്‍ഡ് ചെയര്‍മാന്‍ ജെയിന്‍ ജോസഫ് അവാര്‍ഡ് ഏറ്റുവാങ്ങി. കെ.ബാബു എംഎല്‍എ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. ടി.ജെ.വിനോദ് എംഎല്‍എ, സാബു ജോര്‍ജ്് എന്നിവര്‍ സന്നിഹിതരായിരുന്നു. 

 

ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫിലിം സ്‌കൂളാണ് നിയോ ഫിലിം സ്‌കൂള്‍. പന്ത്രണ്ട് വര്‍ഷമായ് മീഡിയ എഡ്യൂക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ ഡയറക്ടര്‍ സംവിധായകന്‍ സിബി മലയില്‍ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com