ADVERTISEMENT

കോതമംഗലം∙ സ്‌കൂൾ വിദ്യാർഥികളിൽ ഗുണനിലവാര സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളജും ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസും സംയുക്തമായി സ്‌കൂൾ പ്രിൻസിപ്പൽമാരുടെ യോഗം സംഘടിപ്പിച്ചു. കോളജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ അധ്യക്ഷത വഹിച്ച യോഗം ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ജോയിന്റ് ഡയറക്റ്റർ ജുനൈത ഉദ്ഘാടനം ചെയ്തു. 

സ്‌കൂളുകളിൽ ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ക്ലബ് രൂപീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ക്ലബിന്റെ പ്രവർത്തനത്തിന് നൽകുന്ന സാമ്പത്തിക സഹായത്തെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. ക്ലബിന്റെ വിവിധ പ്രവർത്തങ്ങളെക്കുറിച്ച് അധ്യാപകർക്ക് പരിശീലനവും യോഗത്തിൽ ഉണ്ടായിരുന്നു. യോഗത്തിൽ ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ജോയിന്റ് ഡയറക്റ്റർ റിനോ ജോൺ, ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ഡെപ്യൂട്ടി ഡയറക്റ്റർരായ റെമിത് സുരേഷ് എംഎന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ പി സോജൻ ലാൽ സ്വാഗതവും ബി ഐ എസ്‌ എംബിറ്റ്‌സ് മെന്റർ അഭിലാഷ് കെ വി കൃതജ്ഞതയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com